# ആരാധികയ്ക്ക് വീട്ടില്‍ ചെന്ന് ഒരു കിടിലന്‍ സര്‍പ്രൈസ് നല്‍കി ജി.പി..!!

- Link: https://ml.b4blaze.com/film-news/gp-met-fan-girl
- Published: 2022-02-15T11:16:24+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ഗോവിന്ദ്
പത്മസൂര്യ. ഒരു നടന്‍ എന്നതിലുപരി മറ്റ് മേഖലകളിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോ വഴിയാണ് ജി.പി ആരാധകര്‍ക്ക് 
പ്രിയങ്കരനായി മാറിയത്. അന്ന് മുതല്‍ ഗോവിന്ദ് പത്മസൂര്യയെ എല്ലാവരും സ്‌നേഹത്തോടെ 
ജി.പി എന്ന് വിളിച്ച് തുടങ്ങി. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തെലുങ്ക് സിനിമാ മേഖലയിലും
നടനായി തിളങ്ങുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/govind-300x225.jpg?
resize=1036%2C777&ssl=1)

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഒരു ആരാധികയെ വീട്ടില്‍ പോയി കണ്ട് സര്‍പ്രൈസ് നന്‍കിയതിന്റെ വീഡിയോയുമായാണ്
താരം എത്തിയിരിക്കുന്നത്. യുട്യൂബര്‍ കൂടിയായ ജി.പി പങ്കുവെച്ച ഈ വിഡിയോയാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഫ്ന എന്ന വിദ്യാര്‍ത്ഥിനിക്കാണ് സമ്മാനങ്ങളുമായി
എത്തി താരം സര്‍പ്രൈസ് നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/gp-fan-girl-300x169.
jpg?resize=985%2C555&ssl=1)

‘എന്റെ മാനേജര്‍ നൗഫല്‍ ഒരു ദിവസം എന്റെ അടുത്ത് വന്ന് സഫ്നയെക്കുറിച്ച് പറഞ്ഞു. അവള്‍
ഒരു കടുത്ത ആരാധികയാണെന്നും എന്നെ കാണണമെന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും
അദ്ദേഹം എന്നോട് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്നെ കാണാന്‍ കഴിയുമെന്ന് അവള്‍
ഉറച്ചു വിശ്വസിക്കുന്നുവെന്നും പക്ഷേ അവളുടെ സുഹൃത്തുക്കള്‍ എപ്പോഴും അവളുടെ ഈ സ്വപ്നത്തെ
കളിയാക്കി ചിരിക്കുന്നുവെന്നും പറഞ്ഞു. അവളുടെ ഒരു ഭ്രാന്തമായ സ്വപ്നമാണെന്നും ജിപിയെ
ഒരിക്കലും കണ്ടുമുട്ടില്ലെന്നും പലരും അവളോട് പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടപ്പോഴാണ്
ഞാന്‍ അവളുടെ വീട്ടില്‍ പോയി അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തീരുമാനിച്ചത്’ എന്നാണ്
ഈ സര്‍പ്രൈസിനെ കുറിച്ച് ജി.പി പറഞ്ഞത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി
എത്തിയിരിക്കുന്നത്.

 
