# ഇത് മേക്കോവര്‍ അല്ല..! ഞാന്‍ ഇങ്ങനെ ആണ്! ഗ്രേസ് ആന്റണി പറയുന്നു…

- Link: https://ml.b4blaze.com/film-news/grace-antony-about-her-new-look
- Published: 2021-12-28T17:16:21+05:30
- Author: Rahul

സിനിമാ ലോകത്തേക്ക് പാരമ്പര്യമായ ഒരു പിന്‍ബലവും ഇല്ലാതെ എത്തിപ്പെട്ട നടിയാണ് ഗ്രേസ്
ആന്റണി. സിനിമ എന്ന തന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ്
താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനവും. സിനിമ എന്നത് തന്റെ തന്നെ തീരുമാനം ആയിരുന്നു
എന്നും അതിന് വേണ്ടി ശ്രമിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് എന്നും
താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. 2016 ല്‍ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ്
എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അതില്‍ തന്നെ ചെറിയ ഒരു
റോളില്‍ ആണെങ്കില്‍ പോലും അത് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഒരു രംഗം തന്നെയായിരുന്നു.
പിന്നീട് 2019 ല്‍ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് താരം പ്രേക്ഷകരുടെ
ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സിമി എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു
താരം അവതരിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Grace-Antony-300x200.
jpg?resize=842%2C561&ssl=1)

ചിത്രത്തിന് ശേഷം ശക്തമായ കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. സിനിമയില്‍ 
നിന്ന് വളരെ വ്യത്യസ്തമായ ലുക്കാണ് താരം യഥാര്‍ത്ഥ ജീവിതത്തില്‍ പിന്തുടര്‍ന്ന് പോരുന്നത്.
എന്നാല്‍ ഇതിനേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ താരം
തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. മുടി വെട്ടിക്കുറച്ച് പുതിയ ലുക്കില്‍ എത്തിയ താരത്തിന്റെ
ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഇത് മേക്കോവര്‍ ഒന്നും
അല്ലെന്നും ഞാന്‍ ഇങ്ങനെ തന്നെയാണെന്നുമാണ് ഗ്രേസ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Grace-Antony-wiki-
age-family-movie-list-photos-biography-300x232.jpg?resize=852%2C659&ssl=1)

നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആ ഒരു ഇമേജാണ് താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍
ഉള്ളത്, ഇതേ കുറിച്ച് താരം തന്നെ പറയുന്നുണ്ട്, ഗ്രേസിന്റെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍
ഞാന്‍ കൂടുതലും മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകള്‍ക്ക് റിയല്‍
എന്നെ കാണുമ്പോള്‍ ഒരു മേക്ക്ഓവര്‍ ആയി തോന്നുന്നത്. മേക്ക് ഓവര്‍ അല്ല ഞാന്‍ ഇങ്ങനെയാണെന്നും
താരം കൂട്ടിച്ചേര്‍ക്കുന്നു. അപ്പന്‍ ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ
ചിത്രം.

 

 
