# ഞാൻ ഓർഡർ ചെയ്യാത്ത ആണുങ്ങളുടെ അടിവസ്ത്രം വരെ  കിട്ടിയിട്ടുണ്ട് ; വെളിപ്പെടുത്തി ഗ്രേസ് ആന്റണി

- Link: https://ml.b4blaze.com/film-news/grace-antony-about-online-shoping
- Published: 2024-01-18T12:48:40+05:30
- Author: Sreekumar

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗ്രേസ് ആന്റണിഇപ്പോൾ താരം  വിവേകാനന്ദന്‍ വൈറലാണ്
എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.  തന്റെ  വസ്ത്രധാരണം
പോലും സ്വന്തം ഇഷ്ടത്തിന് സ്വയം തിരഞ്ഞെടുക്കുന്നതാണ്. ഫാഷന്‍ ഏറെ ഇഷ്ടപ്പെടുന്നത് 
കൊണ്ടാണ് താനിങ്ങനെ സ്വയം ചെയ്യുന്നതെന്നും തന്റെ മോഡല്‍ മറ്റുള്ളവര്‍ അനുകരിക്കുന്നത്
കാണുമ്പോള്‍ സന്തോഷമാണെന്നും നടി പറയുന്നുണ്ട്. പിന്നെ ഞാന്‍ ഫാഷന്‍ ഏറെ ഇഷ്ടപ്പെടുന്ന
ആളാണ്. അതിനെ പറ്റിയൊരു ധാരണയൊക്കെ ഉണ്ട്.  മാത്രമല്ല ഓൺലൈൻ ഷോപ്പിംഗ് നടത്തിയപ്പോൾ
ഉണ്ടായ അനുഭവവും നടി പങ്കു വെക്കുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace1.jpg?resize
=1248%2C650&ssl=1)

ഓണ്‍ലൈനിലൂടെ ഷോപ്പിങ്ങ് നടത്താറുണ്ട്. വേറെ ആളുകളുടെ ഒക്കെ സാധാനം എനിക്ക് വന്നിട്ടുണ്ട്.
ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ വീട്ടിലേക്ക് വന്നിട്ടുണ്ട്.
ഇത് എന്ത് പറഞ്ഞ് റിട്ടേണ്‍ അയക്കാനാണ്. എന്നാല്‍ അച്ഛനിരിക്കട്ടേ എന്ന് പറഞ്ഞ് അതങ്ങ്
കൊടുത്തുവെന്നും നടി പറയുന്നു. അതേസമയം തന്നെ കോസ്റ്റിയൂം ചെയ്യാനോ മേക്കപ്പ് ചെയ്യാനോ
ഒന്നും പ്രത്യേകമായി കൂടെയാരുമില്ല. എല്ലാം സ്വയം ചെയ്യുന്നതാണെന്ന് നടി പറയുന്നു. 
വസ്ത്രങ്ങളൊക്കെ സ്വന്തമായി സെലക്ട് ചെയ്യുന്നതാണ്. രണ്ട് മൂന്ന് പേരെ വെച്ച് ഞാനതിന്
ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി പ്രൊമോഷന്‍ വര്‍ക്കും ചെയ്യാന്‍ നോക്കിയിട്ടുണ്ടെങ്കിലും
എനിക്കത്ര സംതൃപ്തി തോന്നിയില്ല ,  നമ്മള്‍ ഇല്ലാതായി പോകുന്നതായി തോന്നിയപ്പോഴാണ് 
ആരെയും കൂടെ കൂട്ടാതെയായത്. ഞാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയത് കാറായിരിക്കും.
ഏറ്റവും വില കുറഞ്ഞത് ഒരുപാടുണ്ട്. വില കുറഞ്ഞ സാധനങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. പതിനായിരം
രൂപയുടെ സാധനം വാങ്ങിയെങ്കില്‍ ഞാന ത് തന്നെ പറഞ്ഞോണ്ട് ഇരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace2.jpg?resize
=800%2C420&ssl=1)

ഈ പ്രൊഫഷന്‍ ആയത് കൊണ്ട് പെട്ടെന്ന് ഫാഷന്‍ മാറും. നേരത്തെ ഉപയോഗിച്ചത് വീണ്ടും ഇട്ടിട്ട്
വന്നാല്‍ ചേച്ചിയ്ക്ക് ഈ ഷര്‍ട്ട് മാത്രമേയുള്ളോ, ഇത് കഴുകിയില്ലേ എന്നൊക്കെയുള്ള ചോദ്യം
വരും. സത്യത്തില്‍ ഇതിന് പതിനായിരം രൂപയുണ്ടെന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ എന്ന്
നടി തമാശരൂപേണ ചോദിക്കുന്നു. ഒരു തവണ ഇടാന്‍ ഇത്രയും വില കൊടുത്ത് വാങ്ങിക്കേണ്ടത് 
ഇല്ലല്ലോ എന്ന് പിന്നെ തിരിച്ചറിഞ്ഞു. ഞാനിങ്ങനെ വിലയുള്ളതാണ് വാങ്ങിക്കുന്നതെന്ന് 
അമ്മയൊന്നും അറിയാറില്ല. അറിഞ്ഞാല്‍ വഴക്ക് കേള്‍ക്കും എന്നും നടി പറയുകയാണ്. അതേസമയം
ഗ്രെയ്സ് ആന്റണി മുഖ്യ വേഷത്തിൽ എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം നർമ്മത്തിൽ
പൊതിഞ്ഞ് എത്തുന്ന  ഏറെ നായികാപ്രാധാന്യം കൂടിയുള്ളതാണ,  ചിത്രത്തിൽ ഗ്രെയ്‌സ് ആന്റണിയെ
കൂടാതെ സ്വാസികയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ.
