# ഇനി വരാനുള്ള സിനിമകളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി ഈ നടി മാറുമെന്ന് ഉറപ്പാണ് ഗ്രേസ് ആന്റണി !!

- Link: https://ml.b4blaze.com/film-news/grace-antony-film
- Published: 2021-11-15T17:33:26+05:30
- Author: Rahul

ഹാപ്പി വെഡിങ്ങ് എന്ന ആദ്യ സിനിമയിലെ ഒരൊറ്റ സീനിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു
പറ്റാൻ കഴിഞ്ഞു.കുമ്പളങ്ങി നൈറ്റ്‌സിൽ വളരെ Subtle ആയി തന്റെ വേഷം ചെയ്തു..ഫഹദിന്റെ
ഒഴിക്കിന് അനുസരിച്ച് പിടിച്ച് നിന്നു..പക്ഷെ ഒരു അഭിനേത്രി എന്ന നിലയിലെ തന്റെ പൊട്ടെൻഷ്യലും.,
ഫ്ലെക്സിബിലിറ്റിയും തിരിച്ചറിയപ്പെട്ടത് സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറിയിലൂടെയാണ്.
സീരിയസും.,ഹ്യൂമറും ഇമോഷണൽ രംഗങ്ങളിലെ കയ്യൊതുക്കവും സമകാലികരിൽ നിന്നും ഗ്രേസ് ആന്റണി
എന്ന നടിയെ വളരെയേറെ വേറിട്ട് നിർത്തുന്നു.! കഴിഞ്ഞ ദിവസം കനകം കമിനി കലഹം കണ്ടപ്പോഴാണ്
വീണ്ടും ഗ്രേസ് എന്ന നടിയുടെ മെച്ചപ്പെടലുകൾ തിരിച്ചറിയുന്നത്..! വളരെ സീരിയസ് മൂഡിൽ
ഹ്യൂമറിന്റെ മേമ്പൊടിയിൽ സഞ്ചരിക്കുന്ന സിനിമയിൽ പെർഫോമൻസിൽ ഗ്രേസ് ആന്റണി തന്നെയാണ്
സിനിമയുടെ ടോട്ടൽ തന്നെ കണ്ട്രോളിനെ നിയന്ത്രിക്കുന്നത് എന്നതാണ് സത്യം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Grace-Antony-3.jpeg?
resize=1508%2C2048&ssl=1)

ഒരു നടി എന്ന നിലയിൽ തളച്ചിടപ്പെട്ടതിന്റെ അമർഷവും ഉത്തരവാദിത്വ ബോധവുമില്ലാത്ത ഒരു
Unromantic ആയ മൂരാച്ചിയായ ഭർത്താവിനോടുള്ള അമർഷം കടിച്ചു തൂങ്ങി സിനിമയിലുടനീളവും 
സഞ്ചരിക്കുന്ന ഹരിപ്രിയയായി ഗ്രേസ് ആന്റണി ഞെട്ടിക്കുകയായിരുന്നു എന്ന് പറയാം..! എല്ലാത്തരം
പ്രശ്നങ്ങളും വെട്ടി തുറന്ന് പറഞ്ഞ് കൊണ്ട് വളരെയേറെ ഇമോഷണലായി സംസാരിക്കേണ്ടി വരുന്ന
ഒരു രംഗമുണ്ട്. അത്തരമൊരു സിറ്റുവേഷൻ ഇന്നത്തെ എത്ര നായികമാരിൽ ഇത്രത്തോളം മികവായി 
അഭിനയിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നിടത്താണ് ഗ്രേസ് ആന്റണി എന്ന നടിയുടെ റേഞ്ച്
നമ്മൾ തിരിച്ചറിയുന്നത്..! ഇനി വരാനുള്ള സിനിമകളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി
ഈ നടി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം
