# അവസരങ്ങൾ കുറയുമെന്ന് പേടിച്ചിട്ട് വിവാഹിതരാണെന്ന് പറയാത്ത നടിമാർ ഉണ്ട് , വെളിപ്പെടുത്തലുമായി ഗ്രേസ് ആന്റണി 

- Link: https://ml.b4blaze.com/film-news/grace-antony-no-chance-movies-after-marriage
- Published: 2024-01-24T13:10:46+05:30
- Author: Suji

മലയാളത്തിൽ ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച അഭിനേത്രിയാണ് ഗ്രേസ് ആന്റണി. ഇപ്പോൾ 
താരം പറയുന്നു സിനിമയിൽ അവസരം കുറയുമെന്ന് പേടിച്ചിട്ടു വിവാഹിതരായിട്ടും പുറത്തു പറയാത്ത
നടിമാർ ഉണ്ടെന്നാണ് ഗ്രേസ് പറയുന്നത്, സിനിമയിൽ ഇങ്ങനൊരു പ്രവണത ഇല്ലാതാക്കണമെന്നാണ്
നടി പറയുന്നത്. വിവാഹം കഴിഞ്ഞാൽ സിനിമയിൽ അവസരം കൊടുക്കില്ല അതാണ് അവർ ഭയന്ന് വിവാഹിതരാണെന്ന്
പറയാൻ മടിക്കുന്നത് ഗ്രേസ് ആന്റണി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace1-1.jpg?resize
=792%2C603&ssl=1)

സിനിമയിലെ ഈ ഒരു പ്രവണത ഇല്ലാതാകണം അത് ഞാൻ മാത്രം വിചാരിച്ചാൽ നടക്കില്ല എങ്കിലും 
അങ്ങനൊരു പ്രവണത ഇല്ലാതാകണമെന്നു തനിക്ക് ആഗ്രഹമുണ്ട് നടി പറയുന്നു. വിവാഹ ശേഷം നടിമാർക്ക്
സിനിമയിൽ അവസരം കുറയുന്നത് എന്താണെന്ന് തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. ഈ കാര്യം
ഞാൻ ഒരുപാട് സംവിധായകരോടും, നിര്മാതാക്കളോടും ചോദിച്ചിട്ടുണ്ട് താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace2-1.jpg?resize
=1116%2C608&ssl=1)

എന്നാൽ അവർ പറയുന്നത് അങ്ങനെ ഒന്നില്ല എന്നാണ്, എന്നാൽ ഇന്നും വിവാഹിതരായിട്ടും അത്
പുറത്തു പറയാൻ മടിക്കുന്ന സുഹൃത്തുക്കളെ എനിക്കറിയാം, അവർക്ക് സിനിമയിൽ അവസരം കുറയുമോ
എന്ന ഭയം കൊണ്ടാണ് ആ കാര്യം മറക്കുന്നത്. സിനിമയിൽ ഈ ഒരു പ്രവണത ഇല്ലാതാകണം അത് ഞാൻ
വിചാരിച്ചാൽ നടക്കില്ല എങ്കിലും തന്റെ ആഗ്രഹമാണ് ഗ്രേസ് ആന്റണി പറയുന്നു, താരം അവസാനം
അഭിനയിച്ച ചിത്രം വിവേകാനന്ദൻ വൈറലാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/grace3.jpg?resize
=842%2C571&ssl=1)

 
