# ഇങ്ങനെ പറയുന്നത് താങ്ങാനാവുന്നില്ല…! തുറന്നടിച്ച് ഗ്രേസ് ആന്റണി രംഗത്ത്..!

- Link: https://ml.b4blaze.com/film-news/grace-antony-opens-up-about-comparison
- Published: 2022-10-11T13:45:55+05:30
- Author: Sreekumar

സിനിമാ ലോകത്ത് തന്നെ മറ്റ് നടിമാരുമായി താരതമ്യം ചെയ്യുന്നത് താങ്ങാനാവില്ലെന്ന് നടി
ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ പരക്കെ മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ്.. എന്നീ പേരുകളില്‍
ഗ്രേസ് ആന്റണി അറിയപ്പെടാറുണ്ട്.. ഇതിനെ കുറിച്ചാണ് നടി ഇപ്പോള്‍ പ്രതികരിച്ച് രംഗത്ത്
എത്തിയത്.. ഇങ്ങനെ മറ്റ് നടിമാരുമായി തന്നെ താരതമ്യം ചെയ്യുന്നത് തനിക്ക് താങ്ങാനിവുന്നില്ല
എന്നാണ് ഗ്രേസ് ആന്റണി വെളിപ്പെടുത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Grace-Antony-.jpg?
resize=1280%2C720&ssl=1)

ചെറുപ്പം മുതലേ താരതമ്യം കേട്ടാണ് ഞാന്‍ വളര്‍ന്നത്.. അടുത്ത വീട്ടിലെ കുട്ടികളെ കണ്ട്
പഠിക്കൂ.. എന്ന് അമ്മ പറയുമായിരുന്നു.. ഇനിയും അത് കേള്‍ക്കാന്‍ താല്‍പര്യം ഇല്ലെന്നാണ്
ഗ്രേസ് ആന്റണി അഭിമുഖങ്ങളില്‍ തുറന്നടിച്ച് പറയുന്നത്. എന്തിനാണ് ഉര്‍വശി എന്ന നടിയുമായി
തന്നെ താരതമ്യം ചെയ്യുന്നത്.. അവരുടെ റേഞ്ച് വേറെയാണ്.. അവരോട് ഒന്നും എന്നെ ഉപമിക്കരുത്..
അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Grace-Antony-wiki-
age-family-movie-list-photos-biography.jpg?resize=800%2C619&ssl=1)

ഞാന്‍ ഇപ്പോള്‍ എന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ.. അഭിനയത്തില്‍ പലതും ഞാന്‍ പഠിച്ച്
വരികയാണ്.. മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ്
ഞാന്‍.. എന്നും ഗ്രേസ് ആന്റണി തുറന്ന് പറയുന്നു.. റോഷാക്ക് എന്ന ചിത്രമാണ് ഗ്രേസ് ആന്റണി
അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സിനിമ. മികച്ച അഭിനയ പ്രകടനം ആയിരുന്നു ചിത്രത്തില്‍
ഗ്രേസ് കാഴ്ച്ച വെച്ചത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Grace-Antony.jpg?
resize=1200%2C800&ssl=1)

സാറ്റര്‍ഡേ നൈറ്റ് എന്ന നിവിന്‍ പോളി ചിത്രമാണ് ഇനി ഗ്രേസ് അഭിനയിച്ച് പുറത്തിറങ്ങുന്ന
സിനിമ. അഭിനയത്തിന് പുറമെ നൃത്ത കലയിലും തന്റെ മികവ് തെളിയിച്ച താരമാണ് ഗ്രേസ് ആന്റണി..
നൃത്തത്തില്‍ തന്നെയാണ് താരം, ഉപരിപഠനം പൂര്‍ത്തിയാക്കിയതും.. റോഷാക്കിലെ നടിയുടെ അഭിനയം
കണ്ട് മമ്മൂക്ക പോലും പ്രശംസിച്ചിരുന്നു.
