# സന്തോഷ് പണ്ഡിറ്റാണ് എന്നെ ഫെയ്മസ് ആക്കിയത്… അല്ലെങ്കില്‍ എന്നെ ആരും അറിയാതെ പോയേനെ… തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി…

- Link: https://ml.b4blaze.com/film-news/grace-antony-words-about-santhosh-pandit
- Published: 2021-12-21T15:13:51+05:30
- Author: Rahul

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി.
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് കുറച്ച് സിനിമകളില്‍ അഭിനയിച്ചു എങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന
ഫഹദ് കഥാപാത്രത്തിന്റെ ഭാര്യയായി വന്ന് ഗ്രേസ് പ്രക്ഷകരെ ഞെട്ടിച്ചു. അവിടുന്ന് പിന്നീടങ്ങളോട്ട്
നല്ല സിനിമകള്‍ ഗ്രേസിനെ തേടിയെത്തി. അഭിനയത്തില്‍ മാത്രമല്ല. നൃത്ത കലയിലും ശോഭിച്ച
നടിയാണ് ഗ്രേസ് ആന്റണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/actress-grace-2-
800x420-1-300x158.jpg?resize=847%2C446&ssl=1)

ഇപ്പോഴിതാ താരം ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയെ കുറിച്ച് തന്നെയാണ് താരം
തുറന്ന് പറഞ്ഞത്. ആ സിനിമയില്‍ ഗ്രേസ് ആന്റണി റാഗിങ്ങിന്റെ ഭാഗമായി ഒരു പാട്ട് പാടുന്ന
രംഗമുണ്ട്. ഇതാണ് താരത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ച് കൊടുത്ത രംഗം, ചിത്രത്തില്‍ സന്തോഷ്
പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന പാട്ട് ഗ്രേസ് പാടുന്നുണ്ട്. സന്തോഷ് പണ്ഡിറ്റ്
ഇല്ലായിരുന്നെങ്കില്‍, ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും തന്നെ അറിയാതെ പോയേനെ. താന്‍
തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/simi-300x169.jpg?
resize=921%2C519&ssl=1)

ആ പാട്ട് എടുക്കണമെന്ന് തോന്നി ഡയറക്ടറോട് പറഞ്ഞു. ‘ഹരിമുരളീരവ’മായിരുന്നു ആദ്യം പാടാനിരുന്ന
പാട്ട്. പക്ഷേ ആ പാട്ട് പാടാനാകുമെന്ന് തോന്നിയില്ല. അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്.
ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ
പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു. എന്നാല്‍ അങ്ങനെയൊരു
പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമയില്‍ രാത്രി ശുഭരാത്രി പാടുന്നത് എന്നാണ്
ഗ്രേസ് വെളിപ്പെടുത്തിയിരിക്കുന്നത്. കനകം കാമിനി കലഹം ആണ് താരത്തിന്റെ ഏറ്റവും പുതിയതായി
ഇറങ്ങിയ സിനിമ.

 
