# ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് നിങ്ങളുടെയൊക്കെ സ്‌നേഹം കണ്ടില്ലെന്ന് വെയ്ക്കാൻ കഴിയില്ലെന്ന് ഗ്രേസ് ആന്റണി

- Link: https://ml.b4blaze.com/film-news/greace-at-calicut
- Published: 2022-11-07T12:30:29+05:30
- Author: Ajay

‘പടച്ചോനെ ങ്ങള് കാത്തോളി’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി ഗ്രേസ് ആന്റണി
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വീണ്ടുമെത്തി. ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയാണ് 
പടച്ചോനെ ങ്ങള് കാത്തോളി. ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ
ദിവസം പുറത്ത് വിട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/grs-3.jpg?resize
=1280%2C720&ssl=1)

ഹൈലൈറ്റ് മാളിൽ എത്തിയ ഗ്രേസ് ആന്റണി കഴിഞ്ഞ തവണ വന്നുപോയപ്പോൾ ഇനി ഒരിക്കലും ഇവിടെ
വരുമെന്ന് വിചാരിച്ചിട്ടില്ലെന്നും ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് നിങ്ങളുടെയൊക്കെ
സ്‌നേഹം കണ്ടില്ലെന്ന് വെയ്ക്കാൻ കഴിയില്ലെന്നും ഒരുപാട് സന്തോഷമുണ്ട് പുതിയ ചിത്രമായ
പടച്ചോനേ ങ്ങള് കാത്തോളിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ എത്തിയതിലെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/grs6.jpg?resize=
1280%2C720&ssl=1)

ഇത്തവണ താൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോന് ങ്ങള് കാത്തോളണെ എന്നുപറഞ്ഞാണ് വന്നതെന്നും
നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും അതുപോലെ തന്നെ മോശം
കാര്യങ്ങളും സംഭവിക്കാറുണ്ടെന്നും ഗ്രേസ് ആന്റണി പറഞ്ഞു.കോഴിക്കോട് തനിക്ക് ഒരുപാട്
നല്ല സുഹൃത്തുക്കൾ ഉണ്ടെന്നും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണിതെന്നും താരം കൂട്ടിച്ചേർത്തു.
നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി നേരത്തെ ഹൈലൈറ്റ് മാളിൽ
എത്തിയ ഗ്രേസ് ആന്റണിയ്ക്ക് മോശം അനുഭവം നേരിടേണ്ടിവന്നിരുന്നു
