# ‘നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്..’; ‘ഗർർർ’ ഇനി തിയേറ്ററുകളിൽ; ട്രെയിലർ

- Link: https://ml.b4blaze.com/film-news/grr-official-trailer-released
- Published: 2024-06-08T19:21:00+05:30
- Author: Ajay

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗർർർ…’ന്റെ ട്രെയിലർ റിലീസ് ചെയ്തു. തിയേറ്ററിൽ
ചിരിവിരുന്ന് ഒരുക്കാൻ ചിത്രത്തിന് സാധിക്കുമെന്നത് ട്രെയിലർ ഉറപ്പ് നൽകുന്നു. 1.57
സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലൂടെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ സാധിക്കുന്നെങ്കൽ
ചിത്രം ഇതിലും അടിപൊളിയായിരിക്കും. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ചിത്രത്തിന്റെ സഹനിർമ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം
എന്നതിനാൽ ചിത്രത്തിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ വലുതാണ്‌. കുഞ്ചാക്കോ ബോബനും സുരാജ്
വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 14ന് 
ചിത്രം തിയേറ്ററുകളിലെത്തും.

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിൻ്റെ
റോളിലാണ് ചാക്കോച്ചനെത്തുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും
ഗർർർ. സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും‘
ഗർർർ…’-ന്റെ പ്രത്യേകതയാണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ 
എന്ന സിംഹമാണ് ‘ദർശൻ’ എന്ന് പേരുള്ള സിംഹമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക്
ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി
ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്.
