# രണ്ട് ലക്ഷം മുടക്കി ഗിന്നസ് പക്രുവിന് വ്യത്യസ്ത പിറന്നാൾ സമ്മാനം നൽകി ആരാധകൻ !!

- Link: https://ml.b4blaze.com/film-news/guinness-pakru-statue
- Published: 2022-09-03T11:49:00+05:30
- Author: Rahul

ഗിന്നസ് പക്രുവിന് വ്യത്യസ്ത പിറന്നാൾ സമ്മാനം നൽകി ആരാധകൻ, കുമ്പനാട് സ്വതേഷി ഹരികുമാറാണ്
ആരെയും ഞെട്ടിക്കുന്ന പിറന്നാൾ സമ്മാനം ഗിന്നസ് പക്രു എന്ന അജയന് സമ്മാനിച്ചത്. കാണാതായ
ഇരട്ട സഹോദരനെ കണ്ടുമുട്ടിയ സന്തോഷം പോലെയാണ് ഗിന്നസ് പക്രുവിന്. കാൽ നഖം മുതൽ മുടിനാരിഴ
വരെ അളവ് പോലും തെറ്റാത്ത കൃത്യത. തൊട്ട് നോക്കുന്നത് വരെ മെഴുക് പ്രതിമയാണെന്ന് ആരും
വിശ്വസിക്കില്ല, ശില്പി കുമ്പനാട് സ്വതേഷി ഹരികുമാറിന്റെ കൈകളിൽ പിറന്നതാണ് മെഴുകിൽ
തീർത്ത ഈ വിസ്മയം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_1.jpg?
resize=1012%2C648&ssl=1)

വിലമതിക്കാനാവാത്ത സമ്മാനം എന്നായിരുന്നു, ഗിന്നസ് പക്രു എന്ന അജയന്റെ പ്രതികരണം, രണ്ട്‌
മാസത്തിലെ ശ്രമഭലത്തിലാണ് പ്രതിമ പൂർത്തീകരിച്ചത്. രണ്ട് ലക്ഷത്തോളം രൂപയും ഇതിന് ചിലവായി.
മമ്മൂട്ടിയുടെയും, മോഹൻലാലിന്റേയും ഉൾപ്പടെ നിരവധി താരങ്ങളുടെ മെഴുക് പ്രതിമയാണ് ഹരി
ഇതിനോടകം പണി കഴിപ്പിച്ചത്, ചിത്രങ്ങളും, താരത്തിന്റെ അളവുകളും, കൊണ്ട് പോയ ഹരികുമാറിനെ
പിന്നീട് കാണുന്നത് ഈ മെഴുക് പ്രതിമയുമായാണ്. ഇത് കണ്ട് താൻ ഞെട്ടിയെന്നും താരം പറയുന്നു.
