# ഒടിടിയിൽ നോര്‍ത്തിൽ അടക്കം തരംഗമാകാൻ മഹേഷ് ബാബു സിനിമ; ഗുണ്ടുര്‍ കാരം സ്ട്രീമിംഗ് തുടങ്ങുന്നു

- Link: https://ml.b4blaze.com/film-news/guntur-kaaram-ott-release-date
- Published: 2024-02-04T12:54:29+05:30
- Author: Ajay

മഹേഷ് ബാബു നായകനായി എത്തിയ ഗുണ്ടുര്‍ കാരം ഒടിടിയിലേക്ക്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന്
തുടക്കത്തിൽ മികച്ച കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ്
ചിത്രത്തിൽ നായികമാരായി എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം കാണാൻ സാധിക്കുക. ജയറാമും
ഒരു നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു. ഫെബ്രുവരി ഒമ്പത് മുതലായിരിക്കും സ്‍ട്രീമിംഗ്.

മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ്
നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാജമൗലി ചിത്രങ്ങള്‍ക്ക്
ലഭിക്കുംവിധം ചിത്രത്തിന് കളക്ഷൻ കിട്ടുമെന്നാണ് ആത്മവിശ്വാസത്തോടെ നിര്‍മ്മാതാവ് പ്രവചനം
നടത്തിയത്. രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡ്
സൃഷ്ടിച്ച് സിനിമകളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/when-where-to-watch-
guntur-kaaram-release-date-ott-platform-other-details-revealed-01.jpg?resize=1200%
2C630&ssl=1)

ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമയുടെ സംവിധായകൻ എന്നും ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടി.
തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം
എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍
പാട്ടുകള്‍ ഹിറ്റായിരുന്നു.
