# ഇന്ന് എനിക്കൊരു വീടുണ്ട്..! മിന്നല്‍ മുരളി 2 വില്‍ ഈ കഥാപാത്രമാകും!! – ഗുരു സോമസുന്ദരം

- Link: https://ml.b4blaze.com/film-news/guru-somasundaram-sharing-experience
- Published: 2022-10-18T09:58:04+05:30
- Author: Sreekumar

മിന്നല്‍ മുരളി എന്നൊരൊറ്റ സിനിമകൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായി
മാറിയ താരമാണ് ഗുരു സോമസുന്ദരം. ഇപ്പോഴിതാ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ
താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തില്‍ മിന്നല്‍ മുരളി രണ്ടാം ഭാഗത്തില്‍
താന്‍ ഏത് കഥാപാത്രമായിരിക്കും തിരഞ്ഞെടുക്കുക എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്
ഗുരു സോമസുന്ദരം. മിന്നല്‍ മുരളി രണ്ടാം ഭാഗം ഇറങ്ങിയാല്‍ ഏത് കഥാപാത്രത്തെ തിരഞ്ഞെടുക്കും
എന്ന ചോദ്യത്തിന് നടന്റെ ഉത്തരം ഇതായിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/guru-somasundaram.
jpg?resize=1280%2C720&ssl=1)

അതിപ്പോള്‍ എങ്ങനെ പറയാന്‍ സാധിക്കും എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. എന്നാല്‍ പിന്നീട്
കുറച്ച് സമയം ആലോചിച്ച ശേഷം, താന്‍ ബ്രൂസ്ലി ബിജിയുടെ ക്യാരക്ടര്‍ തിരഞ്ഞെടുക്കുമെന്നും
അദ്ദേഹം പറഞ്ഞു. അങ്ങനെ പറയാനുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു. നായകനോളം കരുത്തുറ്റ
കഥാപാത്രമാണ് ചിത്രത്തില്‍ ബ്രൂസ്ലി ബിജി. അതുകൊണ്ടാണ് ആ കഥാപാത്രമാവാന്‍ ആഗ്രഹിക്കുന്നത്
എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്. അതേസമയം, ജീവിതത്തില്‍ ഏറെ സന്തോഷിച്ച നിമിഷം തനിക്ക്
ഒരു വീട് കിട്ടിയപ്പോഴാണ് എന്നാണ് താരം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/guru-2.jpg?resize
=1280%2C720&ssl=1)

പറയുന്നത്.. ഇന്ന് എനിക്കൊരു വീടുണ്ട്.. അന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ചെന്നൈയില്‍ ഏത് അവാര്‍ഡ് കിട്ടിയ നടന് പോലും വീട് വാടകയ്ക്ക് കിട്ടില്ല എന്നാണ് അദ്ദേഹം
അഭിമുഖത്തില്‍ പറഞ്ഞത്. തമിഴ് സിനിമാ രംഗത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം
എങ്കിലും മലയാളത്തിലും തിളങ്ങുകയാണ് ഗുരു സോമസുന്ദരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/40079-barroz-guru-
somasundaram.jpg?resize=1000%2C600&ssl=1)

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അടക്കമുള്ള സിനിമകളില്‍ ഒരു പ്രധാന വേഷത്തില്‍
അദ്ദേഹം എത്തുന്നുണ്ട്. ചാര്‍ലി എന്റര്‍പ്രൈസസ്, ഹയ, ഇന്ദിര, നീരജ, ഇത് വേതാളം സൊല്ലും
കഥൈ, ഇന്ത്യന്‍ 2 എന്നീ തമിഴ് സിനിമകളും ഗുരു സോമസുന്ദരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.
