# ഗുരുവായൂരമ്പല നടയില്‍ വച്ച് തന്നെ കാണാം…!! ചിരിപ്പൂരം ഒരുക്കാന്‍ പൃഥ്വിരാജും ബേസിലും

- Link: https://ml.b4blaze.com/film-news/guruvayoor-ambala-nadayil-movie-teaser-out
- Published: 2024-04-18T19:32:38+05:30
- Author: Anu

‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന
ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ്.
ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. 
ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്.
  പൃഥ്വിരാജ്,
ബേസില്‍, അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി പി കുഞ്ഞികൃഷ്ണന്‍
എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ സുപ്രിയ മേനോന്‍, C4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,
സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെയ് 16നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.
ആരാധകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നു.
