# ഈജിപ്തിലെ ഹണിമൂണ്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഹന്‍സിക

- Link: https://ml.b4blaze.com/film-news/hansika-honeymoon-photos-viral-on-social-media
- Published: 2023-01-09T19:07:24+05:30
- Author: Gargi

അടുത്തിടെയായിരുന്നു നടി ഹന്‍സിക മോട്വാനിയുടെ വിവാഹം നടന്നത്. ആഘോഷപൂര്‍വം വിവാഹം 
ജയ്പൂരിലാണ് നടന്നത്. ബിസിനസ്‌കാരനായ് സൊഹൈല്‍ ഖാത്യൂര്യയെയായിരുന്നു വിവാഹം ചെയ്തത്.
സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/hansika-1.jpg?resize
=1200%2C628&ssl=1)

തന്റെ വിവാഹത്തിന് സെലിബ്രിറ്റികളെ മാത്രമല്ല താരം ക്ഷണിച്ചത്, മറിച്ച് പാവപ്പെട്ട 
വീട്ടിലെ കുട്ടികളെയും താരം ക്ഷണിച്ചിരുന്നു. അവര്‍ക്കുള്ള വസ്ത്രങ്ങളും താരം എത്തിച്ചിരുന്നു.
പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ക്ഷണിച്ച് സല്‍ക്കരിച്ചിരിക്കുകയാണ്
താരം. മാത്രമല്ല കുട്ടികള്‍ക്കൊപ്പം ഹന്‍സിക ഫോട്ടോ എടുക്കുകയും ചെയ്തു. റോബിന്‍ ഹുഡ്
ഫാമിലി എന്ന സന്നദ്ധ സംഘടനയാണ് ഹന്‍സികയുടെ നന്മയെ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/hansika3.jpg?resize
=552%2C304&ssl=1)

റോബിന്‍ ഹുഡ് ഫാമിലി സന്നദ്ധ സംഘടന വിഐപി പരിപാടികളില്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച്
വിതരണം ചെയ്യാറുണ്ട്. അതിന് ശേഷമാണ് എക്സ്റ്റന്റഡ് ഗസ്റ്റ് ലിസ്റ്റ് എന്ന ക്യാമ്പയിനും
ഇവര്‍ തുടങ്ങിയത്. ഇവരുടെ ആദ്യ ശ്രമത്തിന് തന്നെ നല്ല പിന്തുണയാണ് ഹന്‍സിക നല്‍കിയത്.
വിവാഹ സത്കാരത്തില്‍ അധികം വരുന്ന ഭക്ഷണം ശേഖരിക്കാനാണ് സംഘടന ഹന്‍സികയെ സമീപിച്ചത്.
ഇതിന് സമ്മതമറിയിക്കുക മാത്രമായിരുന്നില്ല ഹന്‍സിക ചെയ്തത്, പാവപ്പെട്ട വീട്ടിലെ കുട്ടികളെ
തന്റെ വിവാഹ സല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹന്‍സികയുടെ നല്ല മനസ്സിനെ 
അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/hansika-3.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ താരത്തിന്റെ ഹണിമൂണ്‍ ആഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രിയപ്പെട്ടവനൊപ്പം ഈജിപ്തിലുള്ള ചിത്രങ്ങള്‍ നടി തന്നെയാണ് പോസ്റ്റ് ചെയ്തത്. ഓസ്ട്രിയയില്‍
ഹണിമൂണ്‍ ആഘോഷിച്ചതിനു ശേഷമാണ് ഹന്‍സികയും സൊഹേലും ഈജിപ്തില്‍ എത്തിയത്. നിരവധി പേരാണ്
ഇരുവരുടേയും ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Hansika Motwani (@ihansika)](https://www.instagram.com/p/CnMZBk9yA6Y/?utm_source=ig_embed&utm_campaign=loading)

അതേസമയം ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മൈ നെയിം ഈസ് ശ്രുതി’ ആണ്
ഹന്‍സികയുടെ പുതിയ ചിത്രം.
