#  അവൻ വരുന്നു ,സ്റ്റൈലിഷ് ആയി ഖുറേഷി അബ്രഹാം!ജന്മദിനത്തിൽ ഞെട്ടിച്ചു മോഹൻലാൽ, ‘എംമ്പുരാൻ’ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ

- Link: https://ml.b4blaze.com/film-news/happy-birthady-in-mohanlal
- Published: 2024-05-21T11:46:41+05:30
- Author: Suji

ഇന്ന് താര രാജാവായ മോഹൻലാലിൻറെ ജന്മദിനമാണ്, ഈ ദിനത്തിൽ നടന്റെ റിലീസ് ആകാനുള്ള ചിത്രം
എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു നടനും സംവിധായകനുമായ പൃഥ്വിരാജ്,
ഖുറേഷി അബ്രഹാമിന്റെ ഗെറ്റപ്പിൽ നടന്നു വരുന്ന മോഹൻലാലിനെയാണ് ഈ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
ബോഡിഗാര്‍ഡുകള്‍ക്ക് ഒപ്പം സ്‌റ്റൈലിഷ് ആയാണ് ഖുറേഷിയുടെ വരവ്.ഈ ഒരു പോസ്റ്ററാണ് ഇപ്പോൾ
സോഷ്യൽ മീഡിയിൽ വൈറലാകുന്നതും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/prthivi1.jpg?resize
=932%2C540&ssl=1)

ആരാധകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് എംപുരാൻ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകൾ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, തിരുവനന്തപുരത്തു ആയിരുന്നു ഈ ലൊക്കേഷനുകൾ
കാണിച്ചിരുന്നത്. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുരളി ഗോപിയാണ് കഥയും തിരക്കഥയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/mo1-4.jpg?resize
=537%2C367&ssl=1)

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത്
പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ്
ചിത്രം റിലീസിനെത്തുക, ടൊവിനോ, ഇന്ദ്രജിത്ത്, സായ് കുമാര്‍,മഞ്ജു വാര്യര്‍, ബൈജു സന്തോഷ്,
സാനിയ അയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/em1-1-1.jpg?resize
=1064%2C569&ssl=1)

 
