# ഇത് മൃഗസ്നേഹിയായ ഇന്ദ്രജിത്തിന്റെ മറ്റൊരു മുഖം, വീഡിയോ പങ്കുവെച്ച് പൂർണിമ!

- Link: https://ml.b4blaze.com/film-news/happy-birthday-indrajith
- Published: 2020-12-17T12:39:14+05:30
- Author: Sreekumar

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ
പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും
മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം
പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ പൂർണിമ പങ്കുവെച്ച ഇന്ദ്രജിത്തിന്റെ ഒരു വീഡിയോ
ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ പാത്തു പകർത്തിയ വീഡിയോ ആണ്.

പലപ്പോഴായി വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം  കാണുന്ന ഇന്ദ്രജിത്തിന്റെ ദൃശ്യങ്ങൾ
കോർത്തിണക്കിയ വീഡിയോ ആണ് പൂർണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പലപ്പോഴായി ഷൂട്ട്
ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ്
പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ
എന്നാണ് പൂർണിമ കുറിച്ചത്. മകൾ പാത്തു ആണ് അച്ഛന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. പിറന്നാൾ ദിനത്തിൽ അച്ഛന് സർപ്രൈസ് കൊടുക്കാൻ
വേണ്ടി പാത്തുവിന്റെ കുറച്ച് നാളത്തെ സർപ്രൈസ് ആണ് ഈ വീഡിയോ. എന്തായാലും പാത്തുവിന്റെ
ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫാൻസ്‌ പേജുകളിൽ വലിയ രീതിയിൽ ആണ് വീഡിയോ 
പ്രചരിക്കുന്നത്.⌊prarthana with indrajith photos⌉

പ്രേക്ഷരുടെ പ്രിയതാര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്, ഇവരുടെ കുടുംബത്തിലെ എല്ലാവരും
തന്നെ സിനിമയിൽ സജീവമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്ദ്രജിത്തിന്റെ മക്കളെ 
ആരാധകർക്ക് നന്നായി അറിയാം. ഇവരുടെ  പെൺമക്കളും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അതുകൊണ്ട്
തന്നെ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ  തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അത്
കൊണ്ട് തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
അടുത്തിടെ ആണ് പൂര്ണിമായും ഇന്ദ്രജിത്തും തങ്ങളുടെ പതിനെട്ടാമത്തെ  വിവാഹവാർഷികം ആഘോഷിച്ചത്.
താരങ്ങൾക്കൊപ്പം ആരാധകരും ഇവരുടെ വിവാഹവാർഷികം ആഘോഷമാക്കിയിരുന്നു. വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ
ചിത്രങ്ങളും വിഡിയോകളും പൂർണിമ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു.
