# എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല..!! മമ്മൂക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും-ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-about-aattam-movie
- Published: 2024-03-25T17:27:26+05:30
- Author: Anu

അടുത്തിടെ തിയ്യേറ്ററിലെത്തി ഫീല്‍ ഗുഡ് മൂവിയായിരുന്നു ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത
ആട്ടം. വിനയ് ഫോര്‍ട്ട്, സറിന്‍ ഷിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരാണ്
ആട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ജോയി മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത്ത്
ജോയിയാണ് ആട്ടം നിര്‍മിച്ചിരിക്കുന്നത്.

ജനുവരി അഞ്ചിന് ആട്ടം തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാനായില്ല.
അതേസമയം ഒടിടിയില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ച്
എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ചിത്രം കാണാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് 
ഹരീഷിന്റെ പ്രശംസ.
  ആട്ടം..ഇന്നാണ് കണ്ടത്…കാണാന്‍ നേരം വൈകിയതില്‍ സംവിധായകന്‍ ആനന്ദ്
ഏകര്‍ഷിയോടും ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നു…
കണ്ട് കഴിഞ്ഞ് ഇത്ര നേരമായിട്ടും എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല…വിനയ്
ഫോര്‍ട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവന്‍ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ
അനുഭവം..  നാടകക്കാരനല്ലാത്ത കലാഭവന്‍ ഷാജോണിന്റെ ഹരി അതിഗംഭീരം …നായിക സറിന്‍ ഷിഹാബിനെ
ഞാന്‍ ജഡജ് ആണെങ്കില്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കും..ചന്ദ്രഹാസന്‍ മാഷിന് ഗുരുദക്ഷിണ
കൊടുത്ത് തുടങ്ങിയ ആദ്യഷോട്ടില്‍ തന്നെ ആനന്ദ് ഏകര്‍ഷിയുടെ നാടക സ്‌നേഹം വ്യക്തമാണ്…
നാടകക്കാരന്‍ ഉണ്ടാക്കുന്ന സിനിമയൂടെ മൂല്യം അത് ലോകോത്തരമാണെന്ന് ആട്ടം അടിവരയിടുന്നു…
മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു..ആനന്ദ്
ഏകര്‍ഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്..ആശംസകള്‍ എന്നാണ് ഹരീഷ് പേരടി പറയുന്നത്.
