# ബ്രോ ഡാഡി ഇന്നാണ് കണ്ടത്….! ക്ഷീണം മറന്ന് കണ്ട സിനിമ… ഹരീഷ് പേരടി കുറിയ്ക്കുന്നു..!

- Link: https://ml.b4blaze.com/film-news/hareesh-peradi-about-brodaddy-movie
- Published: 2022-02-07T14:45:15+05:30
- Author: Rahul

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്.
ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന
കഥാപാത്രമായി വന്ന സിനിമയാണ് ബ്രോഡാഡി. ഈ സിനിമയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ബ്രോഡാഡി എന്ന സിനിമയെ കുറിച്ച് നടന്‍ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ 
കുറിച്ച കാര്യമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Hareesh-Peradi-Images-
5-e1530942795477-300x181.jpg?resize=872%2C526&ssl=1)

ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. ഹരീഷ് പേരടിയുടെ
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… ബ്രോ ഡാഡി ഇന്നാണ് കണ്ടത്… ലാലേട്ടന്‍ തകര്‍ത്തു…
തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80തുകളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം
പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നുണ്ട്… നടനം മഹാനടനം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/9766527f2b5d3e95d4a733fcfb77bd7e_BRODAY1-
300x152.jpg?resize=872%2C442&ssl=1)

കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല… നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു…
ലാലുച്ചായന്‍ പകരം വെക്കാനില്ലാത്ത പ്രകടനം.. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും
ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നി പോയി… അത്രയും വിശ്വസിനീയം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/bro-daddy-13-1-300x200.
jpg?resize=860%2C573&ssl=1)

രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന്
ഞാന്‍ ഉറപ്പിക്കുന്നു… ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ്
സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ… നല്ല സിനിമ… ആശംസകള്‍ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍
കുറിച്ചത്.
