# തന്റെ രാഷ്ട്രീയം മക്കളുടെ ചിന്തയിലേക്ക് അടിച്ചേല്‍പ്പിക്കാത്ത അച്ഛനാണ് സുരേഷ് ഗോപി…!! ഗോകുലിനെ ഇഷ്ടമായി… സല്യൂട്ടടിച്ച് ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-about-gokul
- Published: 2021-12-22T11:30:13+05:30
- Author: Rahul

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലയാളത്തില താരങ്ങള്‍
പരസ്പരം കണ്ടുമുട്ടിയതിന്റെ വിശേഷങ്ങളും ഫോട്ടോകളുമാണ്. മലയാള താരസംഘടനയായ അമ്മയിലെ
തിരഞ്ഞെടുപ്പും ജനറല്‍ ബോഡിയുമായി ഒന്നുകൂടി അഭിനേതാക്കളെല്ലാം ഒത്തുകൂടുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം എല്ലാവരേയും ഒരിക്കല്‍ കൂടി ഒരുമിച്ച് കണ്ടതിന്റെ സന്തോഷം
എല്ലാ സെലിബ്രിറ്റികളും അവരവരുടെ പേജുകളില്‍ ഫോട്ടോകളായും വിശേഷങ്ങളായും പങ്കുവെയ്ക്കുന്നുണ്ട്.
അതിലിപ്പോഴിതാ അഭിനേതാവ് ഹരീഷ് പേരടി പങ്കുവെച്ച ഒരു കാര്യമാണ് പ്രേക്ഷകരുടെ ശ്രദ്ധ
കവര്‍ന്നിരിക്കുന്നത്. തന്റെ സമൂഹമാധ്യമത്തിലാണ് ഈ സന്തോഷം ഹരീഷ് പേരടി പങ്കുവെച്ചിരിക്കുന്നത്.
എന്തായിരുന്നു ആ സന്തോഷം എന്നല്ലേ?

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/269728394_1120081838532164_7310273350323450499_n-
225x300.jpg?resize=837%2C1116&ssl=1)

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുലിനെ കുറിച്ചുള്ള ഒരു കുറിപ്പായിരുന്നു അത്. അമ്മയുടെ
മീറ്റിംഗില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. നടന്‍ ഗോകുലിനെ തനിക്ക് വല്ലാതെ ഇഷ്ടമായി
എന്നും പരിചയപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്. തന്റെ
രാഷ്ട്രീയ ചിന്തകള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാത്ത അച്ഛന്‍ സുരേഷ് ഗോപിയ്ക്കുള്ള
പ്രശംസയും അദ്ദേഹം കുറിപ്പിലൂടെ പങ്കുവെയ്ച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം 
ഇങ്ങനെയായിരുന്നു…ഗോകുല്‍ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍
അങ്ങോട്ട് ആവിശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്…ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ
ഫോണില്‍ പകര്‍ത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി…
രണ്ട് വാക്കില്‍ പറഞ്ഞാല്‍..ശാന്തം..സുന്ദരം…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/haresh-300x195.jpg?
resize=826%2C537&ssl=1)

അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍..
ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി…മക്കളുടെ ചിന്തയിലേക്ക് 
ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും
എന്റെ വലിയ സല്യൂട്ട്.. എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. രാഷ്ട്രീയപരമായി ഏറെ
വ്യത്യാസങ്ങള്‍ ഉള്ള ആളുകളാണ് നടന്‍ ഹരീഷ് പേരടിയും സുരേഷ് ഗോപിയും. പലപ്പോഴും സുരേഷ്
ഗോപിയെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

 

 
