# ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ; ഹരീഷ് പേരാടി പറയുന്നു!!!

- Link: https://ml.b4blaze.com/film-news/hareesh-peradi-about-his-film
- Published: 2023-06-13T10:51:26+05:30
- Author: Ajay

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മലൈകോട്ടൈ
വാലിബൻ. എത്രയോ നാളുകളായി ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുക എന്നുള്ള
ആരാധകരുടെ കാത്തിരിപ്പിന് മലൈകോട്ടൈ വാലിബനിലൂടെ വിരാമമാവുകയാണ്. സിനിമയുടെ ചിത്രികരണവുമായി
ബന്ധപ്പെട്ട് ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/malaikottai-valiban-
thumb.jpg?resize=1280%2C720&ssl=1)

മലൈകോട്ടൈ വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് ഹരീഷ്
പേരടി. അഭിനയകലയുടെ ഉസ്താദ് എന്നാണ് മോഹൻലാലിനെ താരം വിശേഷിപ്പിച്ചത്. നടന വാലിബന്റെ
ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/hareesh-4.jpg?resize
=1280%2C720&ssl=1)

”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,
ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു…ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന
ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ
നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന
മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ
സ്‌നേഹ മുഹൂർത്തം …ലാലേട്ടാ” ഇതായിരുന്നു ഹരീഷ് പേരാടിയുടെ ഫേസ് ബുക്ക് കുറിപ്പ്.
