# എന്നെക്കാള്‍ വലിയവര്‍ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്തും!! ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പോയ ഗുരുവായിരുന്നു- ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-about-malaikotta-vaaliban
- Published: 2024-01-15T18:46:27+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി
കൂട്ടുക്കെട്ടിലെത്തുന്ന മലൈക്കോട്ടെ വാലിബന്‍. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍
നടന്‍ ഹരീഷ് പേരടിയും എത്തുന്നുണ്ട്. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ
ഷൂട്ടിംഗിനിടെ ലാലേട്ടനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഹരീഷ് 
പേരടി. ജനുവരി 25നാണ് വാലിബന്‍ തിയ്യേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും
വന്‍ സ്വീകരണമാണ് ആരാധകലോകം നല്‍കിയത്.
  കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നില്‍ക്കുന്ന
നിമിഷങ്ങള്‍ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്…മനോഹര മുഹൂര്‍ത്തങ്ങളാണ്…അയാള്‍
ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..
ഇങ്ങിനെപോയാല്‍ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാര്‍ഗ നിര്‍ദേശങ്ങളില്ല..  ഞങ്ങളുടെ
കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല…പകരം എന്നെക്കാള്‍ വലിയവര്‍ നിങ്ങളാണെന്ന് നമ്മെ
ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് നമ്മളില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും…പിന്നെ നമ്മുടെ
മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി 
അയാള്‍ മാറും…നമ്മളില്‍ നിന്ന് അകന്ന് പോയതിനു ശേഷം മാത്രം നമ്മള്‍ അറിയും..നമ്മെ ഒരു
പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാള്‍
എന്ന് …മോഹന്‍ലാല്‍ സാര്‍…പ്രിയപ്പെട്ട ലാലേട്ടന്‍, എന്നാണ് ഹരീഷ് പങ്കുവച്ചത്.
