# ഒരു മയക്കുമരുന്നും കുത്തിവെക്കാതെ ജീത്തു ജോസഫ് പ്രേക്ഷക മനസ്സിനെ കീറിമുറിച്ചു!!! ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-about-neru-movie
- Published: 2023-12-29T21:13:11+05:30
- Author: Anu

ജീത്തു ജോസഫും – മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ വന്‍ പ്രതീക്ഷയാണ് ആരാധകലോകത്തിന്. ആ
പ്രതീക്ഷയെല്ലാം നിലനിര്‍ത്തിയിരിക്കുകയാണ് നേര്. അഡ്വ. വിജയമോഹനെ ആരാധകലോകം ഇരുകൈയ്യും
നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍
മീഡിയയില്‍ നിറയുന്നത്. ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.

ചിത്രത്തിനെ അഭിനന്ദിച്ചുള്ള നടന്‍ ഹരീഷ് പേരടിയുടെ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.
ഒരു മയക്കുമരുന്നും കുത്തിവയ്ക്കാതെ പ്രേക്ഷക മനസിനെ നേരെയങ്ങ് കീറിമുറിച്ചു എന്നാണ്
ഹരീഷ് കുറിയ്ക്കുന്നത്.
  ജീത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക
മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു…മുറിക്കുന്ന ഒരോ ഞരമ്പുകളും നിരാലംബരായ പാവം പെണ്‍കുട്ടികള്‍ക്ക്
വേണ്ടിയാണെന്ന് അയാള്‍ നമ്മെ ഒരോ നിമിഷത്തിലും ബോധ്യപ്പെടുത്തുമ്പോള്‍ ആ വേദന സാധാരണ
പ്രേക്ഷകന്റെ ലഹരിയായി മാറുന്നു…ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരാള്‍ അയാളുടെ തൊഴിലിനോട്
കാണിക്കുന്ന സത്യസന്ധത ലാലേട്ടന്‍ ശക്തമായി പകര്‍ന്നാടി..

ആ പകര്‍ന്നാട്ടം ഒരു നൂല്‍ പാലത്തിലൂടെയുള്ള അഭിനയതികവിന്റെ സമര്‍ത്ഥമായ നടത്തമാണ്..
ലാലേട്ടന്‍ ശരിക്കും അഭിനയത്തിന്റെ ലാല്‍സാര്‍ ആവുന്നു…അനശ്വരകുട്ടിയെ കാത്ത് നിരവധി
കഥപാത്രങ്ങള്‍ ഇനിയും വരി നില്‍ക്കും…ആശംസകള്‍…സിദ്ധിഖേട്ടന് ശരിക്കും സുപ്രിംകോടതിയിലാണ്
ജോലി എന്ന് തോന്നി പോയി…ഗംഭീരം…ജഗദിഷേട്ടാ നിങ്ങളുടെ നിഷ്‌കളങ്കത വല്ലാതെ വീര്‍പ്പുമുട്ടിച്ചു…
സ്‌നേഹം…എല്ലാവരും തകര്‍ത്തു…
  ഓരോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും നേരിന്റെ വഴിയിലൂടെ
മാത്രം…സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ ഒട്ടും ആര്‍ഭാടങ്ങളില്ലാതെ ആള്‍ക്കൂട്ടത്തില്‍
ലയിക്കുമ്പോള്‍ ജിത്തു സാര്‍ താങ്കള്‍ വീണ്ടും വീണ്ടും നല്ല സംവിധായകനാവുന്നു…ശരിക്കും
നേര്.. എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
