# അടിമക്കൂട്ടം പാടി കടന്തൽ കൂട്ടം പാടി സിനിമകാണും മനുഷ്യർ ഹരീഷ് പേരടി !!

- Link: https://ml.b4blaze.com/film-news/hareesh-peradi-about-nna-thaan-case-kodu-movie
- Published: 2022-08-12T11:28:33+05:30
- Author: Rahul

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ
തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു
പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക രംഗത്ത് കൂടി കടന്നുവന്ന
താരം ഇപ്പോൾ അന്യഭാഷകളിലും തിളങ്ങുകയാണ്, ഇപ്പോൾ കുഞ്ചാക്കോബോബൻ നായകനായി എത്തിയ ന്ന
താൻ കേസ് കൊട് എന്ന ചിത്രത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/hareesh-peradii12.
jpg?resize=526%2C789&ssl=1)

ഒരു പാട്ട് രൂപേണ ആണ് താരം പിന്തുണ അറിയിച്ച് എത്തിയത്, ഈ ചിത്രത്തിന്റെ പോസ്റ്ററുമായി
ബന്ധപ്പെട്ട് സിനിമ കാണരുത് എന്ന് ഇടതുപക്ഷ അനുഭാവികളായ നേതാക്കൾ പ്രസ്‍താവന നടത്തിയിരുന്നു,
ഇതിനെ കളിയാക്കികൊണ്ടാണ് ഹരീഷ് പേരാടിയുടെ പാട്ട്. അടിമക്കൂട്ടം പാടി കടന്തൽ കൂട്ടം
പാടി ഈ കുഴിയിൽ ചാടി ആടി സിനിമകാണും മനുഷ്യർ എന്ന വരികളാണ് താരം പങ്ക് വെച്ചത്, ചാക്കോച്ചന്റേയും,
പൊതുവാളിന്റെയും ന്ന താൻ കേസ് കൊട് എന്ന സിനിമ എല്ലാരും കാണണം എന്നും അത് ഒരു സാമൂഹിക
ഉത്തരവാദിത്വം ആണെന്നും ഒരു സാംസ്കാരിക പ്രവർത്തനം ആണെന്നും താരം പറയുന്നു.
