# ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കി വിമർശിച്ച് ഹരീഷ് പേരടി !!

- Link: https://ml.b4blaze.com/film-news/hareesh-peradi-about-siddique
- Published: 2022-09-17T09:51:55+05:30
- Author: Rahul

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ
തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു
പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക രംഗത്ത് കൂടി കടന്നുവന്ന
താരം ഇപ്പോൾ അന്യഭാഷകളിലും തിളങ്ങുകയാണ്, ഇപ്പോൾ സിദ്ധിഖ് എന്ന സംവിധായകൻ സഫാരിയുടെ
അഭിമുഖത്തിനിടയിൽ മമ്മൂക്കയെയും, ശ്രീരാമനേയും കുറിച്ച് പറഞ്ഞ വാക്കുകളെ വിമർശിച്ച്
രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jpg.jpg?resize=1200%
2C900&ssl=1)

സിദ്ധിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ
പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന്. എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ
നിങ്ങൾക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു. ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ
കൂടെ വരുന്നില്ലാ എന്ന് പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ. ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു
ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ് ..
സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്.പക്ഷെ ഇത്.എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട്
നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും
പറയട്ടെ…ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ
സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന്
തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേർക്കും ആശംസകൾ എന്നായിരുന്നു
ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞത്.
