# അലന്‍സിയറെ.. പെണ്‍ പ്രതിമ കാണുമ്പോള്‍ പോലും ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്!!!

- Link: https://ml.b4blaze.com/film-news/hareesh-peradi-against-alencier
- Published: 2023-09-14T22:15:58+05:30
- Author: Anu

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം
വിവാദമായിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുസ്‌കാരം ഏറ്റുവാങ്ങിയാണ് നടന്റെ സ്ത്രീവിരുദ്ധ
പരാമര്‍ശം നടത്തിയത്. പുരസ്‌കാരമായി ൃ പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നായിരുന്നു
താരത്തിന്റെ വിവാദ പരാമര്‍ശം.

ഇപ്പോഴിതാ അലന്‍സിയറുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്
നടന്‍ ഹരീഷ് പേരടി. അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍
പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ
ലക്ഷണമാണ്.. എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ
പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഹരീഷ് പേരടി കുറിച്ചു.

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…
പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലന്‍സിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക്
അലന്‍സിയറിനോട് രണ്ട് വാക്ക് …അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍
പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ
ലക്ഷണമാണ്…അതിന് ചികല്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്…

അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച്
സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ
അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല…
അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ 
അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള
പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. സംസ്ഥാന ഫിലിം
അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ്
അലന്‍സിയറുടെ ഭാഗത്തുനിന്നും വിവാദ പരാമര്‍ശം ഉണ്ടായത്. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ്
അലന്‍സിയറിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്.
