# ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലെന്ന് പറഞ്ഞവന്‍ മണ്ടനല്ല എന്ന് ഉറപ്പായി!!! ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-against-ranjith-and-bheeman-raghu
- Published: 2023-12-11T17:45:37+05:30
- Author: Anu

നടന്‍ ഭീമന്‍രഘുവിനെ വിമര്‍ശിച്ചുള്ള സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ
രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ്
രഞ്ജിത്ത് പറഞ്ഞത്. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി
കൊല്ലുന്ന ഒരാളാണ് എന്നറിയാമോ എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. രാജാവിനെ പുകഴ്ത്താന്‍
പെടാപാടുപെടുന്ന സദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയമണ്ടന്‍ എന്ന് മാത്രമേ
ഇനി അറിയേണ്ടതുള്ളുവെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
  രാജാവിനെ
പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ
മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍
ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു…മണ്ട 
സലാം..?? എന്നാണ് ഹരീഷ് കുറിച്ചത്.

ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് ഭീമന്‍ രഘുവിനെ വിമര്‍ശിച്ചത്.
15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി
പിണറായി വിജയന്‍ നോക്കിയില്ല എന്നുള്ളതാണ് സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം
കൂടി പോകുന്നത്. രഘു അവിടെ ഇരിക്കൂ എന്ന് അദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി. അങ്ങനെ പുള്ളി
ആരെയും ആളാക്കില്ല.
  സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി
കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘു നിങ്ങളെ 
ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്ക് ആകില്ലെന്ന്. ശക്തികൊണ്ട് 
ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന് ഭീമന്‍ രഘു ചോദിച്ചു. ഉടനെ
നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലേ
എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
