# ഒരു മനുഷ്യനെ ചവിട്ടിയ ഇവൻ ഒരു ഗുണ്ടയാണ്…ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ഹരീഷ് പേരടി !!

- Link: https://ml.b4blaze.com/film-news/hareesh-peradi-facebook-post
- Published: 2022-01-04T14:23:16+05:30
- Author: Rahul

നാടക രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടന്‍ ഹരീഷ് പേരടി. ഒരു 
നടന്‍ എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് ബോധവാനും അവയോടെല്ലാം
പ്രതികരിക്കുകയും അനീതിയ്ക്ക് എതിരെ ശബ്ദദം ഉയര്‍ത്തുകയും ചെയ്യാറുണ്ട് അദ്ദേഹം. അത്തരത്തില്‍
താരത്തിന്റെ പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം
ട്രെയിനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ ചവിട്ടിയ വിഷയത്തിലാണ് താരത്തിന്റെ
പ്രതികരണം. ഹരീഷ് പേരടിയുടെ വാക്കുകൾ : സസ്പെൻഷൻ വെറും കോമാളിത്തരമാണ് …മാസങ്ങൾക്കുശേഷം
ഇവൻ ഇനിയും പോലിസിൽ കസാല വലിച്ചിട്ടിരിക്കും…ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ ഇവൻ 
ഒരു ഗുണ്ടയാണ്…ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്?..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Hareesh-Peradi-Images-
5-e1530942795477.jpg?resize=960%2C578&ssl=1)

ജയിലിൽ അടക്കാത്തതെന്താണ്?..നിയമം അറിയാത്ത ഒരു സാധരണകാരന്റെ സംശയമാണ്…തിരിച്ച് പോലിസിനെ
ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്പെന്റ് ചെയ്താൽ പ്രശനങ്ങൾ
അവസാനിക്കുമോ..അങ്ങിനെയല്ലല്ലോ ഇവിടെ കാര്യങ്ങൾ നടപ്പിലാവുന്നത്…അതുകൊണ്ട് പറയുകയാണ്..
ഇത്തരം കേസുകളിൽ സസ്പെൻഷൻ എന്ന പരമ്പരാഗത ആചാരം തുടർന്നാൽ പോരാ…ആചാരങ്ങൾ ശബരിമലയിൽ 
മാത്രമല്ല പോലിസിലും മാറ്റപെടെണ്ടതാണ്..നാളെ കെ.റെയിലിനും വേഗത കൂടിയാലും ഇത്തരം വിഡ്ഢികൾ
അതിനുള്ളിൽ കയറിയാൽ 4 മണിക്കൂർ കൊണ്ട് നമ്മൾ കാസർക്കോട് നിന്ന് തിരുവനന്തപുരത്തല്ല 
എത്തുക…4 മണിക്കൂർകൊണ്ട് 16ാം നൂറ്റാണ്ടിൽ എത്തും…ജാഗ്രതൈ…പുരോഗമനം=മുന്നോട്ടുള്ള കുതിപ്പ്..
ക്രിമനലുകൾ ഇല്ലാത്ത കെ.റെയിലും ജീവിതവും സ്വപ്നം കണ്ടു കൊണ്ട്. എന്നാണ് താരം സോഷ്യൽ
മീഡിയിൽ കുറിച്ചത്.

 
