# ഇപ്പോഴും നേരിടുന്നത് കടുത്ത വിമര്‍ശനങ്ങള്‍!! അതാണ് എന്റെ യോഗ്യതയും!! – ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-fb-post-about-critcism
- Published: 2022-11-07T08:32:40+05:30
- Author: Sreekumar

സിനിമയിലും ജീവിതത്തിലും തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ച് പറയുന്ന വ്യക്തിയാണ് ഹരീഷ്
പേരടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിമര്‍ശനങ്ങള്‍
ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും.. ഇനിയും നിങ്ങള്‍ എന്നെ വിമര്‍ശിക്കണം എന്നും
പറയുകയാണ് അദ്ദേഹം ഇപ്പോള്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ. വിമര്‍ശനമില്ലാതെ 
ജീവിക്കാന്‍ പറ്റില്ലാ…വിമര്‍ശനം..വിമര്‍ശനം..വിമര്‍ശനം ജയിക്കട്ടെ..ഏത് അധികാര കേന്ദ്രങ്ങളെയും
വിമര്‍ശിക്കുക..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/314098394_1335315467008799_2140659345056145479_n.
jpg?resize=720%2C960&ssl=1)

നമുക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കന്നത് എന്നും അദ്ദേഹം കുറിപ്പില്‍
പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍… സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ്?..
അഞ്ചാം ക്ലാസ്സുമുതല്‍ നാടകം കളിച്ചു നടന്ന ഞാന്‍ ഏറ്റുവാങ്ങിയ, ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന
കടുത്ത വിമര്‍ശനങ്ങളാണ് എന്റെ യോഗ്യത ..വിമര്‍ശനങ്ങളാണ് കലയുടെ ഇന്ധനം..കലയുടെ രാഷ്ട്രിയം…
എന്റെ എല്ലാ കഥാപാത്രങ്ങളെയും വിമര്‍ശിക്കാനുള്ള അധികാരം..ഇല്ലാത്ത പൈസ ഉണ്ടാക്കി തിയ്യറ്ററില്‍
ടിക്കറ്റെടുത്ത്,അല്ലെങ്കില്‍ OTT യില്‍ പണമടച്ച് എന്റെ സിനിമയും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/hareesh-peradi-2-.
jpg?resize=1200%2C628&ssl=1)

സംഘാടകര്‍ നിങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഞങ്ങള്‍ നാടകക്കാര്‍ക്ക് തരുന്ന പൈസയില്‍
നാടകവും കണ്ട നിങ്ങള്‍ക്കുമാത്രമുള്ളതാണെന്ന് ഞാന്‍ ആയിരം വട്ടം ഉറപ്പിക്കുന്നു…വിമര്‍ശിക്കുക…
ഒരു യോഗ്യതയുമില്ലാതെ വിമര്‍ശിക്കുക…വിമര്‍ശനമില്ലാതെ ജീവിക്കാന്‍ പറ്റില്ലാ…വിമര്‍ശനം..
വിമര്‍ശനം..വിമര്‍ശനം ജയിക്കട്ടെ..ഏത് അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുക…വിമര്‍ശനം
മനുഷ്യനെ മനുഷ്യനാക്കുന്നു…

എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധത
കൂടി വെച്ചു പുലര്‍ത്തുന്ന നടനാണ് ഹരീഷ് പേരടി. സമൂഹത്തില്‍ നടക്കുന്ന മറ്റ് വിഷയങ്ങളിലും
രാഷ്ട്രീയ വിഷയങ്ങളിലും മുഖം നോക്കാതെ ഇതിന് മുന്‍പും അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
