# ഈ സിനിമയെ നിങ്ങള്‍ വിമര്‍ശിക്കണം..! ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ! – ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-fb-post-about-his-new-movie
- Published: 2022-11-17T08:28:50+05:30
- Author: Sreekumar

സിനിമയെ വിമര്‍ശിക്കുകയും.. സിനിമയെ കിറിച്ചുള്ള റിവ്യൂ പറയുകയും ചെയ്യുന്ന പ്രേക്ഷകരുടെ
രീതികളെ വിമര്‍ശിച്ചും അല്ലാതെയും ചര്‍ച്ചകളും അഭിപ്രായങ്ങളും നടന്നുകൊണ്ടിരിക്കെ നടന്‍
ഹരീഷ് പേരടി തന്റെ ഏറ്റവും പുതിയ സിനിമയുടെ വിവരം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍
കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദാസേട്ടന്റേ സൈക്കിള്‍ എന്ന താരത്തിന്റെ
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പങ്കുവെച്ചാണ് ഹരീഷ് പേരടി 
എത്തിയത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/hareesh-peradi-1.
jpg?resize=1200%2C628&ssl=1)

ഈ സിനിമ പുറത്തിറങ്ങുമ്പോള്‍ ഇതിനെ ഒരു വിട്ടുവിഴ്ച്ചയുമില്ലാതെ നിങ്ങള്‍ വിമര്‍ശിക്കണം..
ഇതിന്റെ എഡിറ്റിംങ്ങിനെ. ക്യാമറയെ, സംവിധാനത്തെ, അഭിനയത്തെ. തിരകഥയെ അങ്ങിനെ ഈ സിനിമയുടെ
എല്ലാ മേഖലകളെയും വിമര്‍ശിക്കണം…അതിനുവേണ്ടിയാണ് ഞാന്‍ ഈ സിനിമ നിര്‍മ്മിച്ചതുതന്നെ…
നിങ്ങളുടെ യോഗ്യതയെ ഞങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യില്ല.. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍
കുറിച്ചത്. നടന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dasettande-cycle1.
jpg?resize=512%2C640&ssl=1)

ഈ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി..ബാക്കിയുള്ളനിര്‍മ്മാണ പ്രക്രിയകള്‍ക്കായി പണിപ്പുരയിലാണ്…
ഈ സിനിമ പുറത്തിറങ്ങുമ്പോള്‍ ഇതിനെ ഒരു വിട്ടുവിഴ്ച്ചയുമില്ലാതെ നിങ്ങള്‍ വിമര്‍ശിക്കണം..
ഇതിന്റെ എഡിറ്റിംങ്ങിനെ.ക്യാമറയെ,സംവിധാനത്തെ,അഭിനയത്തെ.തിരകഥയെ അങ്ങിനെ ഈ സിനിമയുടെ
എല്ലാ മേഖലകളെയും വിമര്‍ശിക്കണം…അതിനുവേണ്ടിയാണ് ഞാന്‍ ഈ സിനിമ നിര്‍മ്മിച്ചതുതന്നെ…
നിങ്ങളുടെ യോഗ്യതയെ ഞങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യില്ല..ഇത് വാക്കാണ് …

ഞങ്ങള്‍ക്ക് നന്നാവണമെങ്കില്‍ നിങ്ങള്‍ വിമര്‍ശിച്ചേ പറ്റു…നിങ്ങളുടെ വിമര്‍ശനങ്ങളാണ്
ഞങ്ങളുടെ അവാര്‍ഡുകള്‍..നിങ്ങളില്ലാതെ എന്ത് സിനിമ?.. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍
കുറിച്ചത്. ഹരീഷ് പേരടി തന്നെ നിര്‍മ്മിക്കുന്ന സിനിമയാണ് ദാസേട്ടന്റെ സൈക്കിള്‍.. 
അഖില്‍ കാവുങ്ങല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.
