# ‘അമ്മ’ ഒരു തെറിയല്ല…! വീണ്ടും താരസംഘടനയ്ക്ക് എതിരെ ഹരീഷ് പേരടി രംഗത്ത്..! കുറിപ്പ് ചര്‍ച്ചയാകുന്നു!

- Link: https://ml.b4blaze.com/film-news/hareesh-peradi-fb-post-against-amma
- Published: 2022-06-05T10:10:05+05:30
- Author: Rahul

സ്ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നവരെ സംരക്ഷിക്കുന്ന താരസംഘടനയായ അമ്മയില്‍ ഇനി
അംഗമാകാന്‍ താല്‍പര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ
രാജിക്കത്ത് അംഗീകരിക്കണം എന്ന് പറഞ്ഞ് ഹരീഷ് പേരടി കത്ത് നല്‍കിയത്. ഇപ്പോഴിതാ ഇതിന്റെ
തുടര്‍ നടപടികളെ കുറിച്ചും അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവില്‍ നിന്ന് തനിക്കുണ്ടായ
അനുഭവത്തെ കുറിച്ചും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-peradi-fb.
jpg?resize=1280%2C720&ssl=1)

അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു എന്നും എക്‌സികൂട്ടിവ്
മീറ്റിംഗില്‍ തന്റെ രാജി ചര്‍ച്ച ചെയ്തിരുന്നതായ് ഇട
 വേള ബാബു തന്നോട് പറഞ്ഞു എന്നും
ഹരീഷ് കുറിയ്ക്കുന്നു. ശേഷം, തന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍..വേണ്ടിയാണ്
വിളിച്ചതെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര
കുറിപ്പ് പിന്‍വലിച്ച് അയാളെ അമ്മ പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ
എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചുവത്രെ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/hareesh-7.jpg?resize
=506%2C540&ssl=1)

അപ്പോള്‍ വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ.സി കമ്മറ്റി തങ്ങള്‍ പറഞ്ഞതു
കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു തിരിച്ചു പറഞ്ഞു. ഇതോടെ 
എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു എന്നാണ് ഹരീഷ് 
പേരടി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/hareesh-fb.jpg?resize
=504%2C550&ssl=1)

അതേസമയം, സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 
അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ലെന്നാണ്
ഹരീഷ് പേരടി പറയുന്നത്. അമ്മ ഒരു തെറിയല്ലെന്നും അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണെന്നും
നടന്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ രാജി എത്രയും പെട്ടെന്ന് തന്നെ അംഗീകരിക്കണം എന്ന്
കൂടിയാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്.
