# കെ – റെയില്‍… യുവ നടന്‍മാര്‍ എന്തുകൊണ്ട് വാ തുറക്കുന്നില്ല…? മനുഷ്യരുടെ പ്രശ്‌നമാണെന്ന് ഹരീഷ് പേരടി..!

- Link: https://ml.b4blaze.com/film-news/hareesh-peradi-new-facebook-post-k-rail
- Published: 2022-04-29T11:40:24+05:30
- Author: Rahul

സംസ്ഥാനത്ത് കെ-റെയില്‍ വിവാദം നടക്കവെ, ഈ വിഷയത്തില്‍ വീണ്ടും തന്റെ നിലപാട് ഉറപ്പിച്ച്
പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതിന് മുന്‍പും താരം കെ-റെയില്‍
വേണം എന്ന് തന്നെയാണ് പറയുന്നത്.. അന്നും ഇന്നും ആ നിലപാടില്‍ ഉറച്ച് നില്‍ക്കാനുള്ള
കാരണങ്ങളെ കുറിച്ച് വ്യക്തമായ ഒരു കുറിപ്പ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
സമൂഹത്തില്‍ നടക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുകയും
അത് പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുകയും ചെയ്യുന്ന വ്യക്തിയാണ് ഹരീഷ് പേരടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hareesh-peradi-1-
300x169.jpg?resize=1150%2C648&ssl=1)

ഇപ്പോഴിതാ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇത് മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ട്
കൂടി എന്തുകൊണ്ട് മലയാള സിനിമാ രംഗത്തെ പുതുമുഖ നടന്മാര്‍ വാ തുറക്കുന്നില്ലെന്ന് ചോദിക്കുകയാണ്
ഹരീഷ് പേരടി. അതിനൊപ്പം, ഈ വിഷയത്തില്‍ മമ്മുക്കയേയും ലാലേട്ടനെയും വിടാം…എന്നും അവര്‍ക്ക്
പ്രായമായില്ലെ..എന്നും താരം കുറിയ്ക്കുന്നു… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
 മമ്മുക്കയേയും
ലാലേട്ടനെയും വിടാം…അവര്‍ക്ക് പ്രായമായില്ലെ…കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ
ഫഹദ് ഫാസില്‍,പ്രിഥിരാജ്,ദുല്‍ഖര്‍ സല്‍മാന്‍,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,നിവിന്‍ 
പോളി,വിനീത് ശ്രീനിവാസന്‍,പ്രണവ് മോഹന്‍ലാല്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hareesh-k-rail-300x249.
jpg?resize=1152%2C956&ssl=1)

ഇങ്ങിനെയുള്ളവര്‍ക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാല്‍ കൊള്ളാം…കാരണം മലയാള സിനിമയില്‍
കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതില്‍ അഭിനയിക്കാനുള്ളവരാണ്
നിങ്ങള്‍…മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ
നിങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി വാ തുറക്കു…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hareesh-225x300.
jpg?resize=1156%2C1541&ssl=1)

നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബില്‍ കയറ്റാന്‍ വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്…
എന്റെ അഭിപ്രായം-കെ.റെയില്‍ വേണം…പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ 
തനി ഫാസിസമാണ്…എന്നാണ് നടന്‍ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

 

 

 
