# ലൈംഗികാവയവം നീക്കിയ ശേഷം അവനെ ബ്ലൂ ഫിലിം കാണാന്‍ വിടുക… രണ്ട് ദിവസത്തിനുള്ളില്‍ അവന്‍ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും!!

- Link: https://ml.b4blaze.com/film-news/hareesh-peradi-on-aluva-girl-murder-verdict
- Published: 2023-11-15T23:12:42+05:30
- Author: Anu

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്
കൊലപ്പെടുത്തിയ ദാരുണ സംഭവം. ശിശുദിനത്തിലാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരത ചെയ്ത
നരാധമന് പരമാവധി ശിക്ഷ കോടതി വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് പ്രതിയായ അസ്ഫാക്
ആലത്തിന് തൂക്കുകയര്‍ വിധിച്ചത്. വിഷയത്തില്‍ നടന്‍ ഹരീഷ് പേരടിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്.

അസ്ഫാക്കിന്റെ ലൈംഗികാവയവം നീക്കിയതിനു ശേഷം ഒറ്റക്ക് ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും
ബ്ലു ഫിലിം കാണാന്‍ വിടണം എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. താരലോകത്തുനിന്നും
നടന്‍ ഷെയിന്‍ നിഗവും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
  സംസ്ഥാന രൂപികരണത്തിന് ശേഷം
കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ1991-ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം
32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്.പക്ഷെ കേരളത്തിലെ
പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി
സുഖവാസത്തിലാണത്രേ. വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും
വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. പിന്നെയെന്തിനാണ് ഇങ്ങിനെയൊരു
വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല..  ഇനി എന്റെ സ്വപ്നത്തിലെ
വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈംഗികാവയവം
പ്രഗല്‍ഭരായ ഡോക്ടേര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..
ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടുക ..രണ്ട്
ദിവസത്തിനുള്ളില്‍ അവന്‍ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും. വധശിക്ഷയെ എതിര്‍ക്കുന്ന
ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
