# മാറ്റിനിര്‍ത്താന്‍ കാരണം നോക്കി നടക്കുന്ന കാലത്ത് ലാലേട്ടന്‍ ചേര്‍ത്തു പിടിച്ചു!

- Link: https://ml.b4blaze.com/film-news/hareesh-peradi-photo-with-mohanlal
- Published: 2022-07-10T08:35:24+05:30
- Author: Sreekumar

നടന്‍ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 
മലയാള സിനിമയുടെ താരവിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്
അദ്ദേഹം. മോഹന്‍ലാലിന് ഒപ്പം ഹരീഷ് പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ്
ആരാധകരുടെ ശ്രദ്ധ കവരുന്നത്. എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍
പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/hr5.jpg?resize=720%
2C540&ssl=1)

അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന പൂര്‍ണ്ണമായ
തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു…
എന്നാണ് ഹരീഷ് പേരടി ലാലേട്ടന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്…അഭിനയത്തില്‍
മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..
ഓളവും തീരവും പോലെ.. എന്നാണ് ഹരീഷ് പേരടി ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്. താരസംഘടനയായ
അമ്മയില്‍ നിന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് ഹരീഷ് പേരടി രാജി വെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/hr7.jpg?resize=518%
2C437&ssl=1)

അതെല്ലാം തന്റെ സ്വന്തമായ അഭിപ്രായങ്ങള്‍ എന്നിരിക്കെ തന്നെ ലാലേട്ടന്‍ ചേര്‍ത്തു പിടിച്ചെന്നാണ്
അദ്ദേഹം പറയുന്നത്. അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓളവും തീരവും എന്ന സിനിമയ്ക്ക്
വേണ്ടി ലാലേട്ടന് ഒപ്പം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിവരം ഹരീഷ് പേരടി അറിയിച്ചിരുന്നു.
പ്രിയദര്‍ശനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

![Mohanlal_](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/cropped-
Mohanlal_.png?resize=640%2C853&ssl=1)

എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി ചിത്രത്തിലാണ് ഇവരുവരും
ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചിട്ടുണ്ട്.
ഷൂട്ടിംഗിനോട് അനുബന്ധിച്ചുള്ള മോഹന്‍ലാലിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറിയിരുന്നു. പെരുമഴയില്‍ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആയിരുന്നു സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറിയത്.
