# പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക!!! സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട, ജയസൂര്യയ്ക്ക് കൈയ്യടിച്ച് ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-support-to-jayasurya
- Published: 2023-08-31T13:49:16+05:30
- Author: Anu

മന്ത്രിമാരെ വേദിയിലിരുത്തി നെല്‍ കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ
പരാമര്‍ശം വിവാദമായിരുന്നു. അവഗണന നേരിടുന്ന കര്‍ഷകരെ കണ്ട് വളരുന്ന
 പുതിയ തലമുറ കൃഷിയില്‍
താല്‍പ്പര്യം കാണിക്കില്ലെന്നും നടന്‍ പറഞ്ഞിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും 
രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു നടന്റെ വിമര്‍ശനം.

ഇപ്പോഴിതാ വിഷയത്തില്‍ ജയസൂര്യയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് നടന്‍
 ഹരീഷ് പേരടി.
മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും മന്ത്രിമാര്‍
ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞതാണ് തന്നെ ആകര്‍ഷിച്ചതെന്ന്
ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍
എന്നെ ആകര്‍ഷിച്ചത്….മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍
തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത
രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..

അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട്
ഞാന്‍ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ്
നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത
പ്രസ്താവനയാണ്…അത് അവിടെ നില്‍ക്കട്ടെ..എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ
കൈയ്യടി അര്‍ഹിക്കുന്നു…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/hareesh1.jpg?resize
=1248%2C650&ssl=1)

Actor Hareesh Peradi has been vocal against AMMA’s stand in the Vijay Babu sexual
assault case

 മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും
നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍
വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്…
പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍
നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങള്‍..???? എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
