# ‘വാലിബനി’ൽ  അഭിനയിച്ചതുകൊണ്ട് തനിക്ക് ആ സിനിമയും നഷ്ട്ടമായി അതും തന്റെ ഇഷ്ടതാരത്തോടൊപ്പം, ഹരീഷ് പേരടി പറയുന്നു 

- Link: https://ml.b4blaze.com/film-news/hareesh-peradi-talk-about-in-valiban-movie
- Published: 2023-07-11T17:27:32+05:30
- Author: B4blaze News Desk

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈ കോട്ടൈ വാലിബൻ’,ലിജോ ജോസ് പെല്ലിശ്ശേരി,
മോഹൻലാൽ കൂട്ടുകെട്ടിലെ ഈ ചിത്രത്തിന് ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ്
പ്രേക്ഷകർ മുഴുവൻ, ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന നടൻ ആണ് ഹരീഷ് പേരടി, 
എന്നാൽ ഇപ്പോൾ താരം പറയുന്നു വാലിബൻ എന്ന ചിത്രം ചെയ്യ്തുകൊണ്ടിരുന്ന സമയത്തു വന്ന 
പല ചിത്രങ്ങളും നഷ്ട്ടമായി എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/hareesh1.jpg?resize
=623%2C350&ssl=1)

അതിലൊരു പ്രധാന ചിത്രമായിരുന്നു രജനി കാന്ത് അഭിനയിക്കുന്ന ജയിലർ, അത് നഷ്ടപ്പെട്ടതിൽ
വളരെ വിഷമം ഉണ്ട്, കാരണം തന്റെ ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു സൂപ്പർസ്റ്റാർ രജനി
കാന്തിനൊപ്പം ഒരു സിനിമ ചെയ്യണെമെന്ന്, അതിന്റെ സംവിധായകൻ നെൽസൺ തന്നെ കോല മാവ് കോകില
യെന്ന ചിത്രത്തിൽ താൻ വില്ലനായി അഭിനയിച്ചത് കണ്ടാണ് തന്നെ ജയിലറിലേക്ക് വിളിച്ചത്

ജയിലറിൽ  തന്നെ വിളിക്കുമ്പോൾ താൻ വാലിബനിൽ കാളവണ്ടി ഓടിച്ചു പഠിക്കാൻ പോകുവായിരുന്നു,
അവിടെ കൂറ്റൻ കാളകൾ ആയിരുന്നു ഉള്ളത്, ലിജോ പ്രത്യേകം പറഞ്ഞതാണ് അത് ഓടിച്ചു പഠിക്കാൻ,
എന്നാൽ ഈ സിനിമയും തനിക്കു കൂടുതൽ ഇഷ്ടമായിരുന്നു ആ സമയത്തു ആണ് ജയിലറിലും തന്നെ വിളിച്ചത്
ഹരീഷ് പേരടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/hareesh2.jpg?resize
=756%2C563&ssl=1)

 
