# മതവര്‍ഗ്ഗീയതയ്ക്ക് ഹാലിളകിയിട്ടുണ്ട്!! മക്കളേ… എന്നാലും ആശംസകള്‍… ഇത് കലക്കിയെന്ന് ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/hareesh-peradi-uniform-neutral-kerala
- Published: 2021-12-16T13:15:00+05:30
- Author: Rahul

സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുകയും അതില്‍ തന്റേതായ
നിലപാട് വ്യക്തമാക്കുകയും ചെയ്യാറുള്ള നടനാണ് ഹരീഷ് പേരടി. ഇതിനെല്ലാം നടന് എതിരെ വിമര്‍ശനങ്ങളും
കൈയ്യടികളും ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
താരം പങ്കുവെയ്ക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോള്‍ കേരളമൊട്ടാകെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം.
ഇതേ കുറിച്ചാണ് ഹരീഷ് പേരടിയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/hareeshhh-300x269.
jpg?resize=823%2C738&ssl=1)

ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം
എന്ന ആശയത്തിന് പിന്തുണയും ആശംസയുമായും ആയാണ് നടന്‍ ഹരീഷ് പേരടി എത്തിയിരിക്കുന്നത്.
എന്നാല്‍, തന്റെ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ടെന്നും വോട്ട് ബാങ്കിന്റെ
മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ്
പറഞ്ഞു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….ഇത് കലക്കി…ആശംസകള്‍…പക്ഷെ ഈ
ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…
വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക്
ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…സ്‌കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമ
ഗുപ്തി നമ്മള്‍ കണ്ടതാണല്ലോ…എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്സിടട്ടെ …അഭിവാദ്യങ്ങള്‍..
എന്നാണ് താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് അടിയില്‍ നിരവധി
കമന്റുകളും വന്നിട്ടുണ്ട്.

 
