# ദേ നമ്മടെ താമരാക്ഷന്‍പിള്ള ബസും, സുന്ദരന്റെ ശത്രു എലിയും…… ദിലീപിന് ഹരിശ്രീ അശോകന്റെ വക കിടുക്കന്‍ പിറന്നാള്‍ ആശംസകള്‍

- Link: https://ml.b4blaze.com/film-news/hareesree-ashokan-bday-wishes-to-dileep
- Published: 2021-10-27T16:55:17+05:30
- Author: Rahul

ഹരിശ്രീ അശോകനും ദിലീപും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഈ പറക്കും തളിക. 
ഇപ്പോഴും ടെലിവിഷനില്‍ വരുമ്പോള്‍ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/dileep-harisree.
jpg?resize=960%2C540&ssl=1)

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട് ആളുകള്‍ക്ക് ഏറെ
ഇഷ്ടമായിരുന്നു.
 ഇന്ന് നടന്‍ ദിലീപിന്റെ അന്‍പത്തിനാലാം പിറന്നാളായിയിരുന്നു. താരത്തിന്
പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയ ഹരിശ്രീ അശോകന്റെ പോസ്റ്റാണ് വൈറലാകുന്നത്. ദിലീപ്
ഹരിശ്രീ അശോകന്‍ കോമ്പോ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ
കാരിക്കേച്ചര്‍ പങ്കുവച്ചാണ് ഹരിശ്രീ അശോകന്റെ ആശംസാ കുറിപ്പ്. ഉണ്ണിക്ക് സുന്ദരന്റെ
പിറന്നാള്‍ ആശംസകള്‍ ഹരിശ്രീ അശോകന്‍ കുറിക്കുന്നു.

 
