# ‘ഒരു സംശയം ചോദിക്കാൻ ഉണ്ട്’ എന്താവും സുബി എന്നോട് ചോദിക്കാനിരുന്നത്, ഹരി പത്തനാപുരം പറയുന്നു!!

- Link: https://ml.b4blaze.com/film-news/hari-pathanapuram-about-subi-suresh
- Published: 2023-02-23T12:26:26+05:30
- Author: Ajay

അവതാരകയും നടിയുമായിരുന്ന സുബി സുരേഷ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് 
അന്തരിച്ചത്. സോഷ്യൽ മീഡിയിൽ മുഴുവൻ സുബിയുടെ ഓർമകൾ മാത്രമാണ്. ഇപ്പോഴിതാ കുറച്ച് മാസങ്ങൾക്ക്
മുമ്പ് സുബി തന്റെ നമ്പർ ആവശ്യപ്പെട്ടിരുന്നെന്നും തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ ചെല്ലണമെന്ന്
പറഞ്ഞിരുന്നു എന്നാൽ അത് നൽകാൻ സാധിച്ചില്ലെന്നും പറയുകയാണ് ജ്യോത്സ്യൻ ഹരി പത്തനാപുരം.

 ഫേസബുക്കിലാണ് ഹരി പത്തനാപുരം സുബിയുടെ ഓർമ്മകൾ പങ്കുവെച്ചത്.ഒരു ദിവസം വിളിച്ചിട്ട്
എന്റെ വാട്‌സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു..എന്റെ വാട്‌സാപ്പിൽ
നിന്നും അങ്ങോട്ട് മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും
മറുപടിയില്ലാതെ കിടക്കുന്നുണ്ട് എന്ത് സമയം ചോദിക്കാനാകും സുബി നമ്പർ ചോദിച്ചത് ഹരി
ഫേസബുക്കിൽ കുറിച്ചു.

 ”വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം, ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന്
വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു
സംസാരിച്ചത്….പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ
കാര്യങ്ങൾ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന്
വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു…ചെല്ലാം എന്ന് ഉറപ്പും കൊടുത്തു…പിന്നീട് ഒരു ദിവസം വിളിച്ചിട്ട്
എന്റെ വാട്‌സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു..എന്റെ വാട്‌സാപ്പിൽ
നിന്നും അങ്ങോട്ട് മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും
മറുപടിയില്ലാതെ കിടക്കുന്നുണ്ട്… എന്തിനാകും വാട്‌സാപ്പ് നമ്പർ ചോദിച്ചത്..എന്ത് സമയം
ആകും ചോദിക്കാൻ ഇരുന്നത്…മരണമേ…. വല്ലാതെ പേടിപ്പെടുത്തുന്നു…. ” എന്നാണ് ഹരി പത്തനാപുരം
തന്റെ ഫേസബുക്കിൽ കുറിച്ചത്
