# ഭഗവത് ഗീത സ്വന്തം ഭാഷയിൽ കൂട്ടിവായിക്കാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ! രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങളോ തെരുവിൽ, ഹരീഷ് പേരടി 

- Link: https://ml.b4blaze.com/film-news/harish-peradi-face-book-post-in-vairal
- Published: 2023-05-31T09:59:53+05:30
- Author: Suji

ലൈംഗിക ആരോപണം നേരിടുന്ന ഗുസ്‌തിഫഡറേഷൻ  ഓഫ് ഇന്ത്യൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ
അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തെ  പിന്തുണച്ചു
കൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/harish3.jpg?resize
=479%2C254&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/harish-1.jpg?resize
=597%2C334&ssl=1)

രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങൾ നീതിക്കു വേണ്ടി തെരുവിൽ, ഭഗവത് ഗീത പോലും
സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടിവായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമാണ സഭയിൽ. മുട്ടയുടെ
വെളള കഴിച്ചു നിരന്തരമായി സമയം കളഞ്ഞതിനു പകരം കഞ്ചാവുമടിച്ച ഹിമാലയത്തിൽ പോയാൽ മതി
ആയിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകും, അങ്ങനെ തോന്നാൻ പാടില്ല, കാരണം
ഒരുപണിയും എടുത്തു ജീവിക്കാൻ താല്പര്യമില്ലാത്തവർക്കുള്ളതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/harish4.jpg?resize
=934%2C623&ssl=1)

സന്യാസ, പുരോഹിത, ഉസ്താത് കപടവേഷങ്ങൾ, അനീതിക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും
മനുഷ്യായുസ്സിൽ ഇല്ല, രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തിതാരങ്ങൾക്കൊപ്പം എന്നായിരുന്നു
നടന്റെ സോഷ്യൽ മീഡിയ കുറിപ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/haresh1.jpeg?resize
=1280%2C720&ssl=1)
