# എന്റെ നേട്ടം കൊണ്ടല്ല അർജുൻ സിനിമയിലെത്തിയത്! ഞാനും അവനും ഒന്നിച്ചുള്ള ഒരു സിനിമ ഉടൻ വരുന്നുണ്ട്, ഹരിശ്രീ അശോകൻ 

- Link: https://ml.b4blaze.com/film-news/harisree-ashokan-about-arjun-ashokan
- Published: 2023-12-11T10:08:17+05:30
- Author: Suji

മലയാള സിനിമയിലെ ഹാസ്യ നടന്മാരിൽ വേറിട്ട ഒരു ഹാസ്യതാരമായിരുന്നു ഹരിശ്രീ അശോകൻ, ഇപ്പോൾ
താരം തന്റെ മകനും നടനുമായ അർജുൻ അശോകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്. തനിക്ക് തന്റെ മകൻ സിനിമയിൽ എത്തിയതിൽ വളരെ സന്തോഷമുണ്ട്, എന്റെ നേട്ടം കൊണ്ടല്ല
അവൻ സിനിമയിലെത്തിയത്, അവന്റെ പരിശ്രമം കൊണ്ട് മാത്രമാണ്, ഒരു നടൻ എന്ന നിലയിൽ അവന്റെ
കഠിനാധ്വാനം തന്നെയാണ് അവന്റെ ഈ വളർച്ചക്ക് കാരണം ഹരിശ്രീ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/harisree1.jpg?resize
=586%2C448&ssl=1)

നല്ല രീതിയിൽ എല്ലാവരോടും പെരുമാറുക, സന്തോഷത്തോട് എല്ലാവരോടും ബൈ പറഞ്ഞു ലൊക്കേഷനിൽ
നിന്നും പിരിയുക ഈ ഒരു ഉപദേശമാണ് താൻ തനിക്കും അവനും നൽകിയിരിക്കുന്നത് ഹരിശ്രീ പറയുന്നു.
ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു പ്രൊജക്റ്റ് ഉടൻ എത്തുന്നുണ്ട്, ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്
ഞങ്ങൾ ഒരുമിച്ചുള്ള ചിത്രം , എന്തായാലും അതിനു ഉടൻ സാദ്യത ഉണ്ട്, അവന്റെ കഠിനാധ്വാനം
മാത്രമാണ് സിനിമയിലെ അവന്റെ വളർച്ചയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/arjun2.jpg?resize
=888%2C568&ssl=1)

കാരണം സിനിമയിൽ കയറി പറ്റുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ് അതുപോലെ കയറി
കഴിഞ്ഞാൽ അത് മുന്നോട്ട് കൊണ്ടുപോകുക അതിലും വലിയ പ്രയാസമാണ്, അത് അവനും നന്നായി അറിയാം,
പിന്നെ പിടിച്ചു നില്ക്കാൻ വേണ്ടി നീ സിനിമ ചെയ്യരുത്, നല്ല വേഷങ്ങൾ ചെയ്യ്തു സിനിമയോട്
നീതി പുലർത്തണം എന്നും താൻ മകനോട് പറഞ്ഞിട്ടുണ്ട് , പിന്നെ എല്ലാവരോട് നന്നായി പെരുമാറുക
സന്തോഷത്തോടു ബൈ പറഞ്ഞു പിരിയുക ഇതാണ് താൻ അവനു കൊടുത്ത ഉപദേശം ഹരിശ്രീ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/harisree2.jpg?resize
=894%2C605&ssl=1)
