# അന്നൊക്കെ ഇമോഷണൽ സീൻ കൊതിച്ചു! ഇപ്പോൾ ഒരു കോമഡി സീനിനു വേണ്ടി കെഞ്ചുന്നു, ഹരിശ്രീ അശോകൻ 

- Link: https://ml.b4blaze.com/film-news/harisree-ashokan-about-comedy-character-and-iomotional-character
- Published: 2024-02-23T10:07:40+05:30
- Author: Suji

മലയാള സിനിമയിലെ കോമഡി രാജാക്കന്മാരിൽ ഒരാൾ ആയിരുന്നു ഹരിശ്രീ അശോകൻ, പഞ്ചാബി ഹൗസ്സ്
എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്,
ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം കടകൻ , ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ 
പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ കിട്ടുന്ന വേഷങ്ങളിൽ
തൃപ്തൻ ആണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ്  ഇങ്ങനൊരു ഉത്തരം നൽകുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari3-1.jpg?resize
=1090%2C609&ssl=1)

സിനിമയിൽ പൊതുവെ ഉള്ള കാര്യമാണ് ഒരു നടൻ പോലീസ് വേഷം ചെയ്യ്താൽ പിന്നീട് വരുന്ന ചിത്രങ്ങളിലും
പോലീസ് വേഷമായിരിക്കും കിട്ടുക, കാരണം ഒരു ഡയറക്ടറുടെ മനസിൽ ഒരു പോലീസ് വേഷം എന്ന് 
പറയുമ്പോൾ ആ നടന്റെ മുഖമാണ് വരുന്നത്, എന്നാൽ എല്ലാ വേഷങ്ങളും  ചെയ്യാൻ അവർക്ക് ഇഷ്ടമാണ്,
ഞാൻ സിനിമയിൽ വന്ന സമയത്തു കോമഡി കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്യ്തിരുന്നത് അന്നൊക്കെ
ഒരു ഇമോഷണൽ സീൻ ചെയ്യാൻ കൊതിച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari4.jpg?resize
=968%2C605&ssl=1)

എന്നാൽ ഇപ്പോൾ ലഭിക്കുന്നത് ഇമോഷണൽ സീനുകൾ ആണ്, പലപ്പോഴും ഞാൻ പലരോടും പറഞ്ഞു പഴയതുപോലെ
ഒരു കോമഡി സീൻ തരാൻ, ഇപ്പോൾ ഒരു കോമഡി സീനിനു വേണ്ടി കെഞ്ചുകയാണ്, ഹരിശ്രീ അശോകൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/hari5.jpg?resize
=500%2C375&ssl=1)

 
