# താൻ രമണനായി ഉയർത്തെഴുന്നേൽക്കും! ‘പഞ്ചാബി ഹൗസ്സി’ന്റെ രണ്ടാം ഭാഗംഭാഗത്തെ കുറിച്ച് ഹരിശ്രീ അശോകൻ 

- Link: https://ml.b4blaze.com/film-news/harisree-ashokan-talk-about-in-panjabi-house-2
- Published: 2023-08-14T16:06:37+05:30
- Author: Suji

മലയാളിപ്രേക്ഷകർ ഇന്നും മനസിൽ ഓർത്തു ചിരിക്കുന്ന സിനിമകളിൽ ഒന്നാണ് ‘പഞ്ചാബി ഹൗസ്സ്’,
അതിന്റെ കാരണം ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥപാത്രമായിരുന്നു,
ഇപ്പോൾ താൻ വീണ്ടും രമണൻ ആയി ഉയർത്തെഴുനേൽക്കുമെന്നും, പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം
ഉണ്ടാകുമെന്നും പറയുകയാണ് നടൻ ഹരിശ്രീ അശോകൻ.മഴവിൽ എന്റെർറ്റൈന്മെന്റിന്റെ 2023  റിഹേഴ്സൽ
ക്യാമ്പിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/ramanan2.jpg?resize
=861%2C497&ssl=1)

ഇപ്പോൾ തനിക്ക് കൂടുതലും കോമഡി ചിത്രങ്ങൾ അല്ല എത്തുന്നത്, ചിലപ്പോൾ സീരിയസ് കഥപാത്രങ്ങൾ
ആണ്, എന്നാൽ തനിക്ക് ഇപ്പോളും കോമഡി ചെയ്യാൻ ആണ് ഇഷ്ട്ടം. അതിപ്പോൾ ആഗ്രഹിക്കുന്നുണ്ട്,
മീശ മാധവൻ എന്ന ചിത്രത്തിലെ താടി വെച്ച കൃഷ്ണ വേഷം കെട്ടി കണികാണിക്കാൻ പോകുന്ന സീൻ
കണ്ടിട്ടാണ് തനിക്ക് വിദേശത്തുപോലും അവസരം ലഭിച്ചത് ഹരിശ്രീ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/harisree1.jpeg?resize
=640%2C333&ssl=1)

റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു പഞ്ചാബി ഹൗസ്, 
ചിത്രത്തിലെ രമണൻ എന്ന കഥപാത്രം വളരെ ഹിറ്റ് ആയിരുന്നു, തനിക്കും ഈ കഥാപാത്രം വളരെ 
ഇഷ്ട്ടമാണ് ഹരിശ്രീ പറയുന്നു, ചിത്രത്തിൽ ദിലീപ്, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, ജനാർദ്ദനൻ,
തിലകൻ, മോഹിനി, ജോമോൾ തുടങ്ങിയ താരങ്ങൾ അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/panjabi1.jpg?resize
=1280%2C720&ssl=1)

 
