# എനിക്കതിന് സാധിക്കുമെന്നും ഞാനത് ചെയ്യുമെന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു, ഹരിതയുടെ കുറിപ്പ് വൈറല്‍

- Link: https://ml.b4blaze.com/film-news/harita-nair-fb-post
- Published: 2021-11-05T14:11:21+05:30
- Author: Rahul

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ എന്ന
നടി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ നടി പങ്ക് വച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്.
സ്വന്തമായൊരു വീടെന്ന സ്വപ്‌നം നേടിയെടുത്തതിനെ കുറിച്ചാണ് നടിയുടെ കുറിപ്പ്

**നടിയുടെ കുറിപ്പ് ഇങ്ങനെ:**

ഇരുപത്തിയഞ്ച് വര്‍ഷമായി സ്വന്തമായൊരു വീട്ടില്‍ താമസിക്കുന്നതിന്റെ സുഖം അറിഞ്ഞിട്ടില്ല.
25 വര്‍ഷത്തോളമായി എന്റെ മാതാപിതാക്കള്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. 25 വര്‍ഷത്തോളം
ഞങ്ങള്‍ വാടകക്കാരായി കഴിഞ്ഞു. ഈ വര്‍ഷങ്ങളില്‍ പത്തോളം വീടുകള്‍ മാറി താമസിച്ചു. അങ്ങനെയാണ്
വീട് ഉണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പതിനൊന്നാമത് താമസിക്കാന്‍ പോവുന്നത് സ്വന്തം
വീട് ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു.

 എനിക്കതിന് സാധിക്കുമെന്നും ഞാനത് ചെയ്യുമെന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു. ഇത്തവണ ഞാനത്
ചെയ്‌തെന്ന് എന്റെ അമ്മ തന്നെ പറഞ്ഞു. ഒടുവില്‍ ഞങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂര.
നമ്മുടെ വീട് എന്ന് വിളിക്കുന്ന ഒരു സ്ഥലം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ സുഹൃത്തുക്കളുടെ
വീടുകളില്‍ പോവുമ്പോള്‍ അവര്‍ക്ക് സ്വന്തമായിട്ടുള്ള ഒരു മുറി ഉണ്ടാവും. അതെനിക്ക് 
കാണിച്ച് തരികയും ചെയ്യും. ആ സമയത്ത് ഞാന്‍ താമസിക്കുന്നത് ഒരു മുറിയും ഹാളും അടുക്കളയും
മാത്രമുള്ള വീട്ടിലാണ്. അതെന്നെ എല്ലായിപ്പോഴും സങ്കടപ്പെടുത്തി. അങ്ങനെ എന്റെ കംഫര്‍ട്ട്
സോണില്‍ നിന്നും ശക്തമായൊരു ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോഴാണ് ചെറിയ വീട്ടില്‍ 
എന്റെ കുടുംബത്തിനൊപ്പം താമസിക്കുന്നത് എത്രത്തോളം അടുപ്പമുണ്ടായിരുന്ന കാര്യമാണെന്ന്
മനസിലാക്കുന്നത്. ഞാന്‍ ഈ കഥ പങ്കുവെക്കുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിയ്‌ക്കോ
അതിന്റെ പേരില്‍ നാണിക്കുന്നതിന് വേണ്ടിയോ അല്ല. എങ്കിലും അങ്ങേയറ്റം അഭിമാനത്തോടെയും
സന്തോഷത്തോടെയും ഞാന്‍ ചെയ്ത കാര്യം അറിയിക്കുകയാണ്. ഒപ്പം ആവശ്യമുള്ളതും അല്ലാത്തതുമായ
കാര്യങ്ങള്‍ നല്‍കി എന്നെ വളര്‍ത്തിയ എന്റെ മാതാപിതാക്കളുടേത് വലിയൊരു അനുഗ്രഹമാണ്.
23 വയസില്‍ ഒരു കാര്‍ വാങ്ങി 25 വയസില്‍ ഒരു വീടും ഉണ്ടാക്കി. ഇതുവരെ ഞാന്‍ നേടിയ എല്ലാത്തിനും
അങ്ങേയറ്റം നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് നിങ്ങള്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. 
ഇവിടുത്തെ ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തുള്ള കാഴ്ചകള്‍ കാണിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും
ഹരിത വ്യക്തമാക്കുന്നു. പുതിയ ഭവനത്തിലേക്ക് താമസം മാറുന്ന ഹരിതയ്ക്ക് എല്ലാവിധ ആശംസകളും
അറിയിച്ച് സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് എത്തുന്നത്.

 
