# പുര കത്തുമ്പോൾ പുകവലിക്കുന്ന സ്വഭാവം കൊള്ളാം, റിമയ്ക്ക്നേരെ രൂക്ഷ വിമർശനം!

- Link: https://ml.b4blaze.com/film-news/harsh-criticism-against-rima
- Published: 2021-10-27T12:58:59+05:30
- Author: Rahul

വളരെ ശക്തമായ അഭിനയം കൊണ്ടും നിലപാടുകൊണ്ടും മോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന
താര സുന്ദരിയാണ് റിമ കല്ലിങ്കൽ.സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍
ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് റിമശക്തമായ
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോളിതാ
റിമ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രത്തിനെതിരെ 
വളരെ രൂക്ഷമായ വിമർശനങ്ങളുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.താരം ദുഃഖത്തിന്റെ വ്യത്യസ്ത
ഭാവങ്ങള്‍ എന്ന ടാഗോട് കൂടി പങ്ക് വെച്ച ചിത്രങ്ങൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്.

![Rima 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Rima-1.jpg?
resize=835%2C536&ssl=1)

Rima 1

കൂടുതൽ കമന്റ് വന്നിരിക്കുന്നത് പുകവലി ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വഴി  തെറ്റിയ്ക്കും
എന്ന് തന്നെയാണ്.തികച്ചും വ്യക്തിപരമായ കാര്യമാണ് പുകവലി എന്നത്. അത് കൊണ്ട് തന്നെ 
സോഷ്യൽ മീഡിയ ഏറ്റവും ഉറ്റു നോക്കുന്ന താരങ്ങൾ തന്നെ ഇങ്ങനൊരു ചിത്രം പങ്ക് വെക്കുന്നത്.
മറ്റുള്ളവർക്ക് അതൊരു പ്രചോദനം തന്നെ ആകുവാൻ സാധ്യത ഉണ്ടെന്നാണ് മറ്റുള്ളവർ ഒരേ ചോദിക്കുന്നത്.
നമ്മുടെ സമൂഹം നിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാർ
വിഷയം, കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മ  എന്നിവ ഒക്കെ തന്നെയാണ്.ആ വിഷയങ്ങളിൽ 
ഒക്കെ തന്നെ റിമ ഒരു രീതിയിലും പ്രതികരിച്ചിട്ടില്ല.

![Rima 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Rima-2.jpg?
resize=800%2C520&ssl=1)

Rima 2

ഈ കാര്യങ്ങളിൽ ഒക്കെ തന്നെ ഒരു പിന്തുണ നൽകുവാൻ വേണ്ടിയോ പ്രളയത്തിൽ ഏറ്റവും കൂടുതൽ
ദുരിതം അനുഭവിക്കുന്നവർ എന്തെങ്കിലും രീതിയിൽ ഒരു സഹായം ചെയ്യുവാനോ സ്വയം തയാറായിട്ടില്ല,
എന്നിട്ട് ഒരു പുക മറ കൊണ്ട് എന്ത് നേട്ടമാണ് നിങ്ങൾ സ്വന്തമാക്കുന്നതെന്നാണ് ചിത്രത്തിന്
താഴെ കമന്റ് ചെയ്തു കൊണ്ട് ചിലർ ചോദിക്കുന്നത്.അതെ പോലെ തന്നെ റിമയ്ക്ക് പൂർണ പിന്തുണമായി
രംഗത്ത് വരുന്നവരുമുണ്ട്.സിനിമാ ലോകത്തിലെ പുരുഷ കേസരികൾ പുകവലിക്കുമ്പോൾ അതിനെ കൂടുതൽ
പ്രോത്സാഹിപ്പിക്കും പക്ഷെ എന്നാൽ സ്ത്രീകൾ അങ്ങനെ ചെയ്താലോ അത് വളരെ മോശം പരിപാടി.
അതെ പോലെ വിമർശനങ്ങൾക്കും പിന്തുണയ്ക്കുമൊന്നും റിമ മറുപടി പറഞ്ഞിട്ടില്ല.2009-ല്‍ 
പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്.
തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്.

 
