# കിടിലോൽക്കിടിലം, സോഷ്യൽ മീഡിയിൽ തരംഗമായി മോഡൽ ഹസീ ഖ്യാസ്സയുടെ ചിത്രങ്ങൾ

- Link: https://ml.b4blaze.com/film-news/haseequazi-viral-phhotoshoot
- Published: 2020-09-07T14:57:06+05:30
- Author: Rahul

കോറോണക്കാലത്ത് വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പലരും എത്തിയിരുന്നു,
താരങ്ങൾ കൂടുതലും ഫോട്ടോഷൂട്ടിൽ ആയിരുന്നു ഈ ലോക്ക് ഡൗണിൽ ശ്രദ്ധ നേടിയത്, പുതുമയാർന്ന
ചിത്രങ്ങളുമായി പലരും എത്തി, ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയത് ഓണത്തിനോട് അനുബന്ധിച്ച്
ആയിരുന്നു, താരങ്ങളുടെ എല്ലാം വെറൈറ്റി ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇക്കൂട്ടത്തിലേക്ക് എത്തി ചേർന്ന ഒരു ഫോട്ടോഷൂട്ടിലാണ് ഇപ്പോൾ സോഷ്യൽ മീഡിയിയയുടെ കണ്ണുടക്കിയിരിക്കുന്നത്.
ചേല ചുറ്റി ഓലക്കുടയും പിടിച്ച് ആറ്റിൽ നിൽക്കുന്ന ഒരു സുന്ദരിയുടെ ചിത്രങ്ങൾ ആണിപ്പോൾ
സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റും മോഡലും ആയ ഹസീ ഖ്യാസ്സി
ആണ് തന്റെ പുത്തൻ ചിത്രങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുന്നത്.  കേരളത്തിലെ
അറിയപ്പെടുവന്ന ഒരു പ്ലസ് സൈസ് മോഡൽ കൂടിയാണ് ഹസീ, നിരവധി ആരാധകരാണ് ഹസിക്കുള്ളത്, 
താരത്തിന്റെ ഇൻസ്റാഗ്രാമിലും നിരവധി ഫോളോവെർസ് ഉണ്ട്. ഓണം ഷൂട്ട്‌…. പൂവിളിയും ആരവങ്ങളും
കൂട്ടുകൂടലും ഒന്നുമില്ലാതെ… നല്ലൊരു നാളേക്കായി… stay safe….എന്ന് പറഞ്ഞാണ് ഹസി ചിത്രങ്ങൾ
പങ്കുവെച്ചരിക്കുന്നത്.
