# ‘അവന്‍ ആത്മാര്‍ത്ഥമായിട്ടാണ് ചിന്നുവിനെ സ്‌നേഹിച്ചത്’!! അഫ്‌സലിനെതിരെ നെഗറ്റീവ് പറയുന്നത് ഒഴിവാക്കണം, ജാസ്മിനെതിരായ സൈബര്‍ അറ്റാക്കില്‍ ഹെയ്ദി സാദിയ

- Link: https://ml.b4blaze.com/film-news/heidi-sadiya-about-cyber-attack-against-jasmine-faffar
- Published: 2024-04-07T20:18:54+05:30
- Author: Anu

അഞ്ച് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയായ മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ ഷോയാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 പുരോഗമിക്കുകയാണ്. ഒരു മാസത്തോളമായി ഷോ തുടങ്ങിയിട്ട്. ഈ
സീസണ്‍ തുടക്കം മുതല്‍ കൂടുതല്‍ വലയന്‍സാണ്. നിരവധി തവണയായി മത്സരാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്
കൊടുക്കുന്നുണ്ട്.

ഷോയിലെ ശക്തയായ മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍, ജാസ്മിനും മറ്റൊരു മത്സരാര്‍ഥിയായ
ഗബ്രിയും തമ്മിലുള്ള അടുപ്പം സൗഹൃദത്തിനുമപ്പുറമാണെന്നും ചര്‍ച്ചകളുണ്ട്. ജാസ്മിനെ 
കുറിച്ച് ഹെയ്ദി സാദിയയുടെ വെളിപ്പെടുത്തലുകള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
  
ജാസ്മിന്റെ തുടക്കം ഗംഭീരമായിരുന്നു. പക്ഷേ ഗബ്രിയുമായി സൗഹൃദം തുടങ്ങിയതോടെ ജാസ്മിന്റെ
ഗെയിം ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. ജാസ്മിനും കുടുംബത്തിനും നേരെ വലിയ രീതിയില്‍
സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം തുടങ്ങിയതോടെയാണ്
സൈബര്‍ ആക്രണണവും ആരംഭിച്ചത്.  ജാസ്മിന്റെ പ്രതിശ്രുത വരന്‍ അഫ്‌സല്‍ തന്നെ ഒരു വോയ്‌സ്
ക്ലിപ്പ് പുറത്തുവിട്ടിരുന്നു. താന്‍ പലയിടത്തുനിന്നും ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നെന്നും
ജാസ്മിന്റെ വാശി മൂലമാണ് വിവാഹനിശ്ചയം നടത്തിയതെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു.  ജാസ്മിന്‍
ഗെയിം കളിയ്ക്കാനാണ് ബിഗ് ബോസിലേക്ക് പോകുന്നത്. അവള്‍ അവളുടെ ഗെയിം തന്നെയാണ് കളിക്കുന്നത്.
അവള്‍ അവളായി നിന്നാല്‍ ഉറപ്പായും അവള്‍ക്ക് തന്നെ കപ്പ് അടിക്കാം. അവളെ ഇഷ്ടം ഉള്ളതുകൊണ്ടാണല്ലോ
ഇത്രയും ഫോളോവേഴ്‌സ് അവള്‍ക്ക് വന്നത്. ജാസ്മിന്‍- നോറ പുറത്ത് നിന്ന് കണക്ടാകുന്ന 
രീതിയില്‍ എന്തോ സംഭവിച്ചിട്ടുണ്ടാകാം എന്നും ഹെയ്ദി പറയുന്നു.

രണ്ടുപേരെയും കണക്ട് ചെയ്യുന്ന പോയിന്റ് മുന്ന ഇക്കയാണെന്ന് അവര്‍ തന്നെ പറയുന്നുണ്ട്.
അദ്ദേഹവും സൈബര്‍ അറ്റാക്ക് നേരിടുന്നുണ്ട്. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
ഞാന്‍ എന്റെ അഭിപ്രായം മാത്രമാണ് ഇക്കാര്യത്തില്‍ പറയുന്നത്. ജാസ്മിനോട് ഗബ്രിയാണ് 
ഇഷ്ടമാണെന്ന് പറയുന്നത്. അത് എന്ത് തരത്തിലുള്ള ഇഷ്ടമാണെന്ന് ഗബ്രി പറഞ്ഞിട്ടില്ല. 
അതുകൊണ്ട് അത് ജഡ്ജ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
  ഒരുപക്ഷെ ഗെയിം ചേഞ്ച് ചെയ്യാന്‍
ഗബ്രി ചില വെളിപ്പെടുത്തലുകള്‍ നടത്തിയേക്കാം. പിന്നെ വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നുണ്ട്.
അപ്പോള്‍ ഒരു പക്ഷെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. തന്റെ അടുത്ത ക്യൂട്ട് ഫ്രണ്ടാണ്
ജാസ്മിന്‍. വെള്ള പൂശാന്‍ പറയുന്നതല്ല. പക്ഷെ അവള്‍ക്കും ഒരു കുടുംബമുണ്ട്. 23 വയസായ
പെണ്‍കുട്ടിയാണ് അവള്‍. അവിടെ നിന്ന് ഇറങ്ങിയാലും അവള്‍ക്ക് ഒരു ജീവിതമുണ്ടെന്നും താരം
പറയുന്നു. ജാസ്മിന് ഇത്രയും ശത്രുക്കള്‍ വന്നു. പക്ഷെ അവള്‍ പടുത്തുയുര്‍ത്തിയ കുടുംബമുണ്ട്.
അവരുടെ കുടുംബത്തെ ഇങ്ങനെ പറയരുത്. അവളുടെ ഉപ്പ ഹാര്‍ട്ട് പേഷ്യന്റാണ്. ജാസ്മിനെ ഇഷ്ടം
ഇല്ലെങ്കില്‍ അവളേ പറഞ്ഞോളൂ. കുടുംബത്തിനെ പറയുന്നത് നിര്‍ത്തണം. അവളാണ് കുടുംബത്തെ
കൊണ്ടുപോകുന്നത്.  ചിന്നുവും (ജാസ്മിന്‍) അഫ്സലും തമ്മിലുള്ള ബന്ധം തനിക്ക് അറിയില്ലായിരുന്നു.
കാരണം അവര്‍ അത്രയും സീക്രട്ടായി കൊണ്ടുപോയതായിരുന്നു. പ്രൈവറ്റാക്കിയത് തന്നെയായിരുന്നു
നല്ലത്. അവന്‍ വളരെ ഇമോഷണലി ഡൗണായ ഒരാളാണ്. ചിന്നുവിനെ അവന് അത്രയും ഇഷ്ടമായിരുന്നു.
പക്ഷെ ഇനി എന്താകുമെന്നത് ജാസ്മിന്‍ പുറത്തുവന്നാല്‍ മാത്രമേ അറിയാനാകൂ. ഇപ്പോള്‍ നടക്കുന്ന
സംഭവങ്ങള്‍ നെഗറ്റീവായി അവനെ ബാധിച്ചിട്ടുണ്ട്. അഫ്‌സലിനെതിരെ നെഗെറ്റീവ് അടിക്കുന്നത്
ഒഴിവാക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്’, എന്നും ഹെയ്ദി സാദിയ പറയുന്നു.
