# ഒടുവില്‍ അത് സംഭവിച്ചു…! സാമന്തയ്ക്ക് നന്ദി അറിയിച്ച് ഹിഷാം അബ്ദുള്‍ വഹാബ്..!

- Link: https://ml.b4blaze.com/film-news/hesham-shares-photos-with-samantha
- Published: 2022-05-20T13:04:19+05:30
- Author: Rahul

ഹൃദയം എന്നൊരൊറ്റ സിനിമയിലെ ഗാനങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സില്‍
ഇടംപിടിച്ച സംഗീത സംവിധായകനും ഗായകനുമാണ് ഹിഷാം അബ്ദുള്‍ വഹാബ്. റിയാലിറ്റി ഷോകളില്‍
പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അന്ന് ഹിഷാമിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. വിനീത്
ശ്രീനിവാസനാണ് ഹിഷാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഹൃദയം എന്ന സിനിമയിലെ
പതിനഞ്ചോളം പാട്ടുകള്‍ ചെയ്ത ഹിഷാമിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍
ചര്‍ച്ചയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hesham-45.jpg?resize
=1200%2C667&ssl=1)

മലയാളത്തിലെ തുടക്കത്തിന് പിറകെ അന്യഭാഷാ ചിത്രങ്ങളിലേക്കും ഹിഷാം ചേക്കേറുകയാണ്. സാമന്തയും
വിജയ് ദേവരകൊണ്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഖുഷി എന്ന സിനിമയ്ക്ക്
വേണ്ടിയാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിലെ നായിക സാമന്തയെ കണ്ടുമുട്ടിയ
സന്തോഷം പങ്കുവെയ്ക്കുകയാണ് ഹിഷാം, തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഈ വാര്‍ത്ത അദ്ദേഹം
പുറത്ത് വിട്ടിരിക്കുന്നത്. തിരക്കേറിയ സമയത്തും തന്നെ കാണാന്‍ എത്തിയ സാമന്തയ്ക്ക്
ഹിഷാം നന്ദിയും അറിയിക്കുന്നുണ്ട്. ഹിഷാമിനോടൊപ്പം ഭാര്യ ആയിഷയും ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hesham.jpg?resize
=844%2C614&ssl=1)

ഒടുവില്‍ സാമന്തയെ കണ്ടുമുട്ടി, ഞങ്ങള്‍ക്ക് കാണാന്‍ സമയം നല്‍കിയതിന് നന്ദി സാം.. 
ഈ സിനിമയ്ക്ക് വേണ്ടി എന്താണ് നിര്‍മ്മിക്കുന്നതെന്ന് ലോകം കാണാനും കേള്‍ക്കാനും കാത്തിരിക്കാനാവുന്നില്ല.
നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ ശക്തിയും അനുഗ്രഹവും ഉണ്ടാകട്ടെ! എന്ന് കുറിച്ചുകൊണ്ടാണ്
ഹിഷാം അബ്ദുള്‍ വഹാബ് സാമന്തയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hridayam.gif?resize
=1200%2C628&ssl=1)

നിരവധിപ്പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ഹിഷാം അബ്ദുള്‍ വഹാബിനെ താന്‍ സംവിധാനം
ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഇതോടെ
അദ്ദേഹത്തിന്റെ പാട്ടുകളും ശബ്ദവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
