# ഒടിടിയിലും ‘ഹായ്’ മുന്നേറ്റം; നയൻതാര – കവിൻ ചിത്രത്തിലെ ‘കുടികാര നെഞ്ച്’ വീഡിയോ ഗാനം പുറത്ത്

- Link: https://ml.b4blaze.com/film-news/hi-makes-strides-on-ott-too-video-song-kudikara-nenj-from-the-nayanthara-kavin-film-released
- Published: 2026-10-06T19:22:35+05:30
- Author: Soorya S

നയൻതാരയും കവിനും പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ഹായ്’ (Hi) തിയേറ്ററുകൾക്ക്
പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഈ വിജയത്തിന് പിന്നാലെ ചിത്രത്തിലെ
ഏറ്റവും ജനപ്രിയമായ ‘കുടികാര നെഞ്ച്’ എന്ന ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ജെൻ മാർട്ടിൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത്
യുവതാരം ധ്രുവ് വിക്രമാണ്. പ്രശസ്ത ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണു
ഇടവൻ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തിയേറ്ററുകളിൽ തരംഗമായ ഗാനം 
ഒടിടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ സീ ഫൈവിലൂടെയാണ് (ZEE5) സ്ട്രീം 
ചെയ്യുന്നത്. വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമയ്ക്ക്
ബോക്സ് ഓഫീസിലും ഒടിടിയിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജേഷ് ശുക്ല
ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
