# ഒരാളുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാൻ ഹൈ കോടതി !!

- Link: https://ml.b4blaze.com/film-news/high-courts-stand-on-dileeps-case
- Published: 2022-02-23T12:51:18+05:30
- Author: Rahul

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ നീട്ടണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ
രംഗത്ത് വന്നിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു
വിചാരണ നീട്ടണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കൂടാതെ ആരോപിതനായ
നടൻ ദിലീപിനെതിരെ അന്യൂഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ [പ്രതിയാക്കുകയും
ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ ദിലീപിന് കോടതി ജാമ്യം നൽകിയിരുന്നു. പിന്നാലെ കേസ് തള്ളണം
എന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കുകയും ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep.jpg?resize
=734%2C960&ssl=1)

ഇപ്പോൾ കേസിൽ തന്റെ ഭാഗവും കേൾക്കണം എന്ന ആവശ്യവുമായി നടി രംഗത്ത് വന്നിരുന്നു. എന്നാൽ
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നീട്ടാനാകില്ല ; മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന്
ഹൈക്കോടതി പറഞ്ഞു. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഈ കേസില്‍ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോര്‍ട്ട്
ഒന്നാം തീയതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലില്‍ എന്താണ്
ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-news.jpg?
resize=524%2C960&ssl=1)
