# ഉണ്ണിയുടെ മാസ് ചിത്രം ഷൂട്ടിം​ഗിന് മുമ്പേ കോടികൾ സ്വന്തമാക്കി; ഒരു മലയാള സിനിമയ്ക്ക് ഇത്രയും വമ്പൻ തുകയോ, ഞെട്ടി സിനിമ ലോകം

- Link: https://ml.b4blaze.com/film-news/hindi-dubbing-rights-for-unni-mukundan-movie-marco-sold-for-record-sum
- Published: 2024-05-05T21:09:47+05:30
- Author: Ajay

യുവതലമുറക്കാരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ കൂടിയാണ് ഉണ്ണി
മുകുന്ദൻ കൂടെ മാസ്സ് ഡയറക്ടർ ഹനീഫ് കൂടി ചേരുമ്പോൾ മലയാളത്തിലെ വലിയൊരു മാസ്സ് ആക്ഷൻ
സിനിമ കൂടി ഉണ്ടാകാൻ പോകുന്നു എന്ന് ഉറപ്പിക്കാം. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി
ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നത്. മെയ് മൂന്നിന് മൂന്നാറിലാണ് സിനിമയുടെ ചിത്രീകരണം
ആരംഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള വലിയ വാർത്തയാണ് പുറത്ത് വരുന്നത്. 
ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് വിറ്റ വകയിൽ ചിത്രം നേടിയ തുക ഞെട്ടിക്കുന്നതാണ്.

5 കോടിയും 50 ശതമാനം തിയറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി ഡബ്ബിംഗ്
റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നത്.
ഹിന്ദി ഡബ്ബിംഗ് റൈറ്റിന് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ്
ഇത്. സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ.
വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ
എട്ട് ആക്ഷനുകളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ്
ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ
പ്രമുഖർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/marco-2.jpg?resize
=1280%2C720&ssl=1)

മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ 
മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. നായിക ഉൾപ്പടെയുള്ള
ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ 
എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു 
തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ
അണിനിരക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് 
കൊച്ചിയാണ്.

കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂർ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. 
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്,
മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് 
അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ,
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.
